ബംഗളൂരു: ഇന്നലെ രാത്രി മുതല്‍ മഴ കനത്തതോടെ ബംഗളൂരു നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി. പലയിടത്തും രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. പ്രധാനറൂട്ടുകളില്‍ ഗതാഗതം മന്ദഗതിയിലായിരിക്കുമെന്ന് ബംഗളൂരു ട്രാഫിക് പൊലീസ് മുന്നറിയിപ്പ് നല്‍കി.
നഗരത്തിലെ പ്രധാനറോഡുകളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. ബന്നാര്‍ഘട്ട റോഡ്, ജയദേവ അണ്ടര്‍പാസ്, രൂപേണ അഗ്രഹാര, തുബറഹള്ളി, കുന്ദലഹള്ളി, തുടങ്ങി നിരവധി പ്രദേശങ്ങളിലെല്ലാം വലിയ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. ബിഎംആര്‍സിഎല്‍ പണികള്‍ നടക്കുന്നതിനാല്‍ ഔട്ടര്‍ റിങ് റോഡും വാഹനഗതാഗതം മന്ദഗതിയിലാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മഴ ഒരാഴ്ച തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ നേരിയ മഴയും വെള്ളി, ശനി ദിവസങ്ങളില്‍ കനത്ത മഴയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തീരദേശ കര്‍ണാടക ജില്ലകളില്‍ പലയിടത്തും മഴ ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ