ന്യൂഡല്‍ഹി:പശ്ചിമ ബംഗാളില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ രാജ്യത്തെ മെഡിക്കല്‍ കോളജുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം. കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നഡ്ഡയുടെ നിര്‍ദേശപ്രകാരമാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.
സമീപകാലത്തായി മെഡിക്കല്‍ കോളജുകളില്‍ ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നു. അധ്യാപകര്‍, വിദ്യാര്‍ഥികള്‍, റസിഡന്റ് ഡോക്ടര്‍മാര്‍ എന്നിവര്‍ക്ക് സുരക്ഷിതമായി ജോലിചെയ്യാനുള്ള സൗകര്യം മെഡിക്കല്‍ കോളജുകള്‍ ഒരുക്കണമെന്നാണ് മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഒപിഡി, ക്യാംപസ്, ഹോസ്റ്റലുകള്‍, ക്വാര്‍ട്ടേഴ്‌സുകള്‍ എന്നിവിടങ്ങളില്‍ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമാ സ്ഥലങ്ങളില്‍ സിസിടിവി അടക്കം സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ട്. ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിക്കണമെന്നും അക്രമസംഭവങ്ങളില്‍ കോളജ് അധികൃതര്‍ അന്വേഷണം നടത്തണമെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദേശമുണ്ട്. അക്രമ സംഭവങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ രണ്ട് ദിവസത്തിനകം ദേശീയ മെഡിക്കല്‍ കമ്മീഷന് റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശമുണ്ട്. രാജ്യത്തെ മെഡിക്കല്‍ കോളേജുകള്‍ക്കും മാര്‍ഗനിര്‍ദേശം ബാധകമായിരിക്കും.
അതേസമയം ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ എല്ലാം ഉടന്‍ സിബിഐക്ക് കൈമാറണമെന്ന് കോടതി നിര്‍ദേശിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ