യുവതിയെ മര്‍ദ്ദിച്ചു, ബൈക്കില്‍ കെട്ടിയിട്ട് ഗ്രാമത്തിലൂടെ വലിച്ചിഴച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

ഭര്‍ത്താവിന്റെ മര്‍ദ്ദനം ഭയന്ന് സ്ത്രീ ആരോടും വിവരം പറഞ്ഞിരുന്നില്ല
Rajasthan arrest
സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യത്തിൽ നിന്ന് എക്സ്
Published on
Updated on

ജയ്പൂര്‍: ഭാര്യയെ മര്‍ദ്ദിക്കുകയും മോട്ടോര്‍ബൈക്കില്‍ ഗ്രാമത്തിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. രാജസ്ഥാനിലെ നാഗൗര്‍ ജില്ലയിലാണ് സംഭവം. പ്രേമറാം മേഘ്വാള്‍ (32) ആണ് അറസ്റ്റിലായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കടുത്ത മദ്യപനായ ഇയാള്‍, മദ്യപിച്ചു വന്ന് ഭാര്യയെ നിരന്തരം മര്‍ദ്ദിക്കുമായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. ഗ്രാമത്തിലെ മറ്റാരെങ്കിലുമായി സംസാരിക്കാനും ഇയാള്‍ ഭാര്യയെ അനുവദിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

Rajasthan arrest
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍; ബാബാ രാംദേവിനും പതഞ്ജലിക്കും എതിരായ കോടതിയലക്ഷ്യ നടപടി അവസാനിപ്പിച്ചു

മദ്യലഹരിയില്‍ ഭാര്യയെ മര്‍ദ്ദിച്ച ശേഷം ബൈക്കില്‍ കെട്ടി വലിച്ചിഴയ്ക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്നാണ് പൊലീസ് നടപടിയെടുത്തത്. ഭര്‍ത്താവിന്റെ മര്‍ദ്ദനം ഭയന്ന് സ്ത്രീ ആരോടും വിവരം പറഞ്ഞിരുന്നില്ല. യുവതി ഇപ്പോള്‍ ബന്ധുക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com