അഹമ്മദാബാദ്: ഗുജറാത്തില്‍ രണ്ട് നായ്ക്കളും രണ്ട് സിംഹങ്ങളും തമ്മില്‍ ഏറ്റുമുട്ടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഏഷ്യാറ്റിക് സിംഹങ്ങള്‍ക്ക് പേരുകേട്ട പ്രശസ്തമായ ഗിര്‍ ദേശീയ ഉദ്യാനത്തില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ ഗുജറാത്തിലെ അമ്രേലിയിലെ സവര്‍കുണ്ഡ്‌ലയിലെ പശുത്തൊഴുത്തിന് സമീപമാണ് നാല് മൃഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. ഗേറ്റില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് സംഭവം പതിഞ്ഞത്. ഗേറ്റിന്റെ മറുവശത്ത് രണ്ട് നായ്ക്കളെ കണ്ട് സിംഹങ്ങള്‍ പശുത്തൊഴുത്തിലേക്ക് പാഞ്ഞടുക്കുന്നത് വീഡിയോയില്‍ കാണാം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
തുടര്‍ന്ന് നായ്ക്കളെ പിടികൂടാന്‍ ഗേറ്റ് തല്ലിത്തകര്‍ക്കാന്‍ സിംഹങ്ങള്‍ ശ്രമം തുടങ്ങി.സിംഹങ്ങള്‍ക്ക് നേരെ കുരച്ച് പട്ടികള്‍ അവയെ അകറ്റാന്‍ ശ്രമിക്കുന്നതും കാണാം. തുടര്‍ന്ന് ശ്രമം പരാജയപ്പെട്ടതോടെ സിംഹങ്ങള്‍ ഇരുട്ടിലേക്ക് മറയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
സിംഹങ്ങള്‍ അടുത്തുള്ള കുറ്റിക്കാട്ടിലാണ് മറഞ്ഞത്. ശബ്ദം കൊണ്ട് ഓടിയെത്തിയ ഒരാള്‍ ഗേറ്റ് പൂട്ടി സുരക്ഷിതമാക്കുന്നതും കാണാം. കുറ്റിക്കാടുകളിലേക്ക് ടോര്‍ച്ച് അടിച്ച് നോക്കിയ ശേഷമാണ് അയാള്‍ മടങ്ങിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ