ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ ഡയറക്ടറായി രാഹുല്‍ നവീനെ നിയമിച്ചു. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. നിലവിലെ സ്‌പെഷ്യല്‍ ഡയറക്ടര്‍ പദവിയില്‍ നിന്നാണ് ഡയറക്ടര്‍ ആകുന്നത്.
57 കാരനായ നവിന്‍ 2019 നവംബറില്‍ ഇഡിയില്‍ സ്‌പെഷ്യല്‍ ഡയറക്ടറായി നിയമിതനായി. 1993 ബാച്ചിലെ ഐ ആര്‍ എസ് ഉദ്യോഗസ്ഥനാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആക്ടിംഗ് ഡയറക്ടറായി ചുമതലയേറ്റു. ഇഡിയുടെ ഇടക്കാല തലവനായിരുന്ന കാലഘട്ടത്തിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെയും ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെയും ഉള്‍പ്പെടെ സുപ്രധാന അറസ്റ്റുകള്‍ നടന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇ ഡി ഡയറക്ടറായിരുന്ന സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി നീട്ടിയതിന് കേന്ദ്രസര്‍ക്കാരിനെ സുപ്രീം കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. വകുപ്പിനുള്ളില്‍ മിശ്രയല്ലാതെ കഴിവുള്ള ഉദ്യോഗസ്ഥര്‍ ഇല്ലേയെന്നും കോടതി ചോദിച്ചു. ഇതേത്തുടര്‍ന്നാണ് നവീനെ ആക്ടിംഗ് ഇ ഡി മേധാവിയായി നിയമിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ