'ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും, നാരീശക്തി സമ്പത്ത്'; രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി

കാര്‍ഷിക രംഗത്തും ഇന്ത്യ വളരുകയാണ്. ഇന്ത്യയുടെ വികസനത്തില്‍ കര്‍ഷകര്‍ നിര്‍ണായക സ്ഥാനം വഹിച്ചുവെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി
India will become the third economic power President Draupadi Murmu
ദ്രൗപദി മുര്‍മുപിടിഐ
Published on
Updated on

ന്യൂഡല്‍ഹി: 78മത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു. സ്വാതന്ത്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചവരോട് രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്നും ഏറ്റവും വലിയ ജനാധിപത്യശക്തിയായി ഇന്ത്യ മാറിയിരിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.

ഇന്ത്യ ലോകത്തെ മൂന്നാത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് പറഞ്ഞ രാഷ്ട്രപതി കോവിഡ് 19 പോലെയുള്ള മഹാമാരികളെ നമ്മള്‍ അതിജീവിച്ചവരാണെന്നും ഓര്‍മ്മപെടുത്തി. സ്ത്രീപുരുഷ സമത്വത്തിലേക്ക് ഇന്ത്യ വളരുകയാണെന്ന് പറഞ്ഞ ദ്രൗപതി മുര്‍മു രാജ്യത്തെ സ്ത്രീ ശാക്തീകരണത്തേയും പ്രകീര്‍ത്തിച്ചു. നാരീശക്തി ഇന്ത്യയുടെ സമ്പത്താണെന്നും പ്രധാനമന്ത്രിയുടെ വികസന പദ്ധതികള്‍ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തുകയാണെന്നും രാഷ്ട്രപതി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

India will become the third economic power President Draupadi Murmu
സൈനിക ബഹുമതികള്‍ പ്രഖ്യാപിച്ചു; കേണല്‍ മന്‍പ്രീത് സിങ് ഉള്‍പ്പെടെ നാല് പേര്‍ക്ക് കീര്‍ത്തിചക്ര

കാര്‍ഷിക രംഗത്തും ഇന്ത്യ വളരുകയാണ്. ഇന്ത്യയുടെ വികസനത്തില്‍ കര്‍ഷകര്‍ നിര്‍ണായക സ്ഥാനം വഹിച്ചുവെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. കര്‍ഷകര്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കി, എല്ലാ മേഖലകളിലും വികസനമുണ്ടാകുന്നു. ഒളിംപിക്‌സ് വേദിയില്‍ ഇന്ത്യ തിളങ്ങി. താരങ്ങളുടെ സമര്‍പ്പണത്തെ അഭിനന്ദിക്കുന്നു. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുന്നതായി പറഞ്ഞ അവര്‍ വികസിത് ഭാരതത്തിലൂടെ രാജ്യത്തെ യുവാക്കള്‍ സ്വയം പര്യാപ്തതയിലെത്തിയതായും പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ എല്ലാവരും പങ്കാളികളാകണമെന്നും ദ്രൗപദി മുര്‍മു പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com