കെസി വേണുഗോപാല്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍

KC VENUGOPAL
കെസി വേണുഗോപാല്‍ഫയല്‍
Published on
Updated on

ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ ചെലവുകള്‍ പരിശോധിക്കുന്നതിനുള്ള പാര്‍ലമെന്ററി സമിതിയായ പബ്ലിക് അക്കൗണ്ടസ് കമ്മിറ്റിയുടെ (പിഎസി) മേധാവിയായി കോണ്‍ഗ്രസ് അംഗം കെസി വേണുഗോപാലിനെ നിയമിച്ചു. ഇതടക്കം അഞ്ചു പാര്‍ലമെന്ററി സമിതികള്‍ക്ക് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല രൂപം നല്‍കി.

ഒബിസി ക്ഷേമത്തിനായുള്ള സമിതിക്ക് ബിജെപി അംഗം ഗണേഷ് സിങ് നേതൃത്വം നല്‍കും. എസ് സി, എസ്ടി ക്ഷേമത്തിനായുള്ള സമിതിയെ ഫഗ്ഗന്‍ സിങ് കുലാസ്‌തേയാണ് നയിക്കുക. എസ്റ്റിമേറ്റ് കമ്മിറ്റി ബിജെപി അംഗം സഞ്ജയ് ജയ്‌സ്വാളിന്റെ നേതൃത്വത്തിലാണ്. പബ്ലിക് അണ്ടര്‍ടേക്കിങ്‌സ് കമ്മിറ്റി ചെയര്‍മാന്‍ ബൈജയന്ത് പാണ്ഡെയാണ്. പിഎസി ഒഴികെ എല്ലാ കമ്മിറ്റികളുടെയും തലപ്പത്ത് ബിജെപി അംഗങ്ങളാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒരു വര്‍ഷമാണ് സമിതികളുടെ കാലാവധി. ലോക്‌സഭയില്‍നിന്നും രാജ്യസഭയില്‍നിന്നുമുള്ള അംഗങ്ങള്‍ സമിതികളില്‍ ഉണ്ടാവും.

KC VENUGOPAL
ഭൂമി കുംഭകോണം: സിദ്ധരാമയ്യ വിചാരണ നേരിടണം; പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി

പിഎസി അധ്യക്ഷ സ്ഥാനം പ്രധാന പ്രതിപക്ഷ കക്ഷിക്കു നല്‍കുന്നതാണ് കീഴ്‌വഴക്കം. കഴിഞ്ഞ അഞ്ചു വര്‍ഷം കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആയിരുന്നു പിഎസി ചെയര്‍മാന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com