യുജിസി നെറ്റ് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം; വിശദാംശങ്ങള്‍

യുജിസി നെറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു
ugc net 2024
ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ നാലുവരെയാണ് പരീക്ഷഫയല്‍ ചിത്രം
Published on
Updated on

ന്യൂഡല്‍ഹി: യുജിസി നെറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു.ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ നാലുവരെയാണ് പരീക്ഷ. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും അഡ്മിറ്റി കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനും ugcnet.nta.ac.in സന്ദര്‍ശിക്കുക. ആപ്ലിക്കേഷന്‍ നമ്പറും പാസ് വേര്‍ഡും നല്‍കി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്.

രാജ്യത്തെ വിവിധ നഗരങ്ങളില്‍ 83 വിഷയങ്ങള്‍ക്കായി കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് മോഡിലാണ് പരീക്ഷ നടത്തുന്നത്. പരീക്ഷ നടക്കുന്ന നഗരത്തെക്കുറിച്ചും പരീക്ഷാ തീയതിയെക്കുറിച്ചും ഇതിനോടകം തന്നെ വിദ്യാര്‍ഥികളെ അറിയിച്ചിട്ടുണ്ട്.

ജൂണ്‍ 18ന് എഴുത്തുപരീക്ഷയായാണ് നെറ്റ് എക്സാം നടത്തിയത്. രണ്ടു ഷിഫ്റ്റുകളിലായി നടത്തിയ പരീക്ഷ ഒരു ദിവസം കഴിഞ്ഞ് റദ്ദാക്കുകയായിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപണത്തെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രാലയമാണ് നടപടി സ്വീകരിച്ചത്. മുന്‍പുള്ള പരീക്ഷകള്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിതമായിരുന്നു. ഇതില്‍ നിന്ന് വ്യത്യസ്തമായി ജൂണില്‍ എഴുത്തുപരീക്ഷ മോഡില്‍ നടത്തുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നവിധം:

ആദ്യം എന്‍ടിഎ യുജിസി നെറ്റ് ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.ac.in സന്ദര്‍ശിക്കുക

ഹോം പേജില്‍ 'യുജിസി നെറ്റ് ജൂലൈ 2024 എക്‌സാമിനേഷന്‍ അഡ്മിറ്റ് കാര്‍ഡ്' ക്ലിക്ക് ചെയ്യുക

ലോഗിന്‍ വിശദാംശങ്ങള്‍ നല്‍കുക

അഡ്മിറ്റ് കാര്‍ഡ് പരിശോധിച്ച ശേഷം സേവ് ചെയ്യുക

പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിച്ച് വയ്ക്കുക

ugc net 2024
ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കും; നിര്‍ദേശങ്ങള്‍ രൂപികരിക്കാന്‍ സമിതി; ഉറപ്പ് നല്‍കി കേന്ദ്രം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com