ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി ഡോക്ടര്‍മാരുടെ പ്രതിഷേധം. ഡല്‍ഹിയില്‍ മെഡിക്കല്‍ അസോസിയേഷന്റെ അടക്കം നേതൃത്വത്തിലാണ് പ്രതിഷേധം. സമരം പാടില്ലെന്ന പൊലീസിന്റെ വിലക്ക് ലംഘിച്ചാണ് ആരോഗ്യപ്രവര്‍ത്തകര്‍ ജന്തര്‍മന്തറിലേക്ക് പ്രതിഷേധത്തിനെത്തിയത്.
സമൂഹമാധ്യമമായ എക്‌സില്‍ ഡോക്ടര്‍മാരുടെ സംഘടന ഇന്ന് രാത്രി 10 മുതല്‍ പത്തര വരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പൊലീസ് വിലക്ക് ലംഘിച്ചും പ്രതിഷേധം തുടരാനാണ് സമരക്കാരുടെ തീരുമാനം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അതേസമയം വിഷയത്തില്‍ കേസില്‍ അഞ്ച് ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തിയച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കുന്നതിനും കേന്ദ്ര നിയമം കൊണ്ടുവരാന്‍ ഐഎംഎ കത്തില്‍ ആവശ്യപ്പെട്ടു.
മെഡിക്കല്‍ കോളജുകളിലെ സുരക്ഷ പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ച് പ്രതിഷേധം തണുപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം. രാജ്യത്തെ ഭൂരിപക്ഷം സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെയും ഡോക്ടര്‍മാര്‍ സമരവുമായി രംഗത്തിറങ്ങിയതോടെയാണ് പുതിയ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചത്. സുരക്ഷ പരിശോധിക്കാനുള്ള സമിതിയിലേക്ക് ഐഎംഎയ്ക്കും റെസിഡന്റ് ഡോക്ടര്‍മാരുടെ സംഘടനയ്ക്കും നിര്‍ദേശം സമര്‍പ്പിക്കാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ