ഖുശ്ബു തമിഴ്‌നാട് ബിജെപി അധ്യക്ഷയാകും?; റിപ്പോര്‍ട്ട്
ചെന്നൈ: നടി ഖുശ്ബുവിനെ ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റായി നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ ഫെലോഷിപ്പോടെ ലണ്ടനില്‍ പഠിക്കാന്‍ പോകുകയാണ്. ഈ സാഹചര്യത്തിലാണ് അധ്യക്ഷ സ്ഥാനത്തേക്ക് ഖുശ്ബുവിന്റെ പേര് ഉയര്‍ന്നുവന്നിട്ടുള്ളതെന്നാണ് സൂചന.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗമായ ഖുശ്ബു കഴിഞ്ഞ ദിവസം ദേശീയ വനിതാ കമ്മിഷന്‍ അംഗത്വം രാജിവെച്ചിരുന്നു. രാഷ്ട്രീയത്തില്‍ സജീവകുക ലക്ഷ്യമിട്ടാണ് വനിതാ കമ്മീഷന്‍ അംഗത്വം ഒഴിഞ്ഞതെന്നാണ് ഖുശ്ബു പ്രതികരിച്ചത്. 2023 ഫെബ്രുവരി 27-നാണ് ഖുശ്ബു ദേശീയ വനിതാ കമ്മിഷന്‍ അംഗമാകുന്നത്. അണ്ണാമലൈ ഈ മാസം 28-നാണ് ലണ്ടനിലേക്ക് പോകുന്നത്.
അതേസമയം നടന്‍ വിജയ് ന്റെ പുതിയ പാര്‍ട്ടിയായ തമിഴക വെറ്റ്‌റി കഴകവുമായി സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ തീരുമാനമെടുക്കുമെന്ന് ഖുശ്ബു പറഞ്ഞു. രാഷ്ട്രീയത്തില്‍ സജീവമാകുന്ന വിജയിന് എന്തെങ്കിലും ഉപദേശം നല്‍കിയോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, വിജയ് വളരെ ബുദ്ധിമാനായ വ്യക്തിയാണ്, എന്റെ സഹോദരന് എല്ലാ മംഗളങ്ങളും നേരുന്നു എന്നാണ് ഖുശ്ബു പറഞ്ഞത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ