കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ യുവ വനിത ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ പ്രതിയെ നുണപരിശോധന നടത്താന്‍ അനുമതി. കല്‍ക്കട്ട ഹൈക്കോടതിയാണ് അനുമതി നല്‍കിയിരിക്കുന്നത്. നാളെ സിബിഐ പ്രതിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നുണപരിശോധനയ്ക്ക് അനുമതി നല്‍കിയ ഹൈക്കോടതി കേസില്‍ വാദം കേള്‍ക്കുന്നത് ഓഗസ്റ്റ് 29ലേക്ക് മാറ്റി.
കേസിലെ മുഖ്യപ്രതി സഞ്ജയ് റോയ് കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് പുറത്തേക്ക് പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. അറസ്റ്റിലായ സഞ്ജയ് റോയിക്കു പുറമേ മറ്റാര്‍ക്കെങ്കിലും കൊലപാതകത്തില്‍ പങ്കുണ്ടോയെന്നതില്‍ സിബിഐക്കു തെളിവുകള്‍ ലഭിച്ചിട്ടില്ല. യുവതിയുടെ നഖത്തില്‍നിന്നു കിട്ടിയ ത്വക്കിന്റെ ഭാഗങ്ങള്‍ പ്രതിയുടേതാണെന്നു വ്യക്തമായിട്ടുണ്ട്. യുവതിയുടെ രക്തക്കറ പ്രതിയുടെ വസ്ത്രത്തിലും ചെരിപ്പിലും കണ്ടെത്തി. മൃതദേഹം കിടന്ന സെമിനാര്‍ ഹാളില്‍നിന്ന് പ്രതിയുടെ ഇയര്‍ ഫോണും ലഭിച്ചിരുന്നു.
ആര്‍ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സിബിഐ മണിക്കൂറുകളോളം ചോദ്യം ചെയ്തു. സന്ദീപ് ഘോഷ് നല്‍കിയ മൊഴികളും ആശുപത്രി രേഖകളും തീരെ ഒത്തുപോകുന്നില്ലെന്ന് സിബിഐ കണ്ടെത്തിയിരുന്നു. ജൂനിയര്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്തതാണെന്ന് കോളജ് പ്രിന്‍സിപ്പല്‍ ആദ്യം പറഞ്ഞതിന്റെ പേരില്‍ കൊല്‍ക്കത്ത പൊലീസ് മേധാവി വിനീത് ഗോയലിനെ ചോദ്യം ചെയ്യണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുഖേന്ദു ശേഖര്‍ റോയ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ആവശ്യപ്പെട്ടിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ ഡയറി മാതാപിതാക്കള്‍ അന്വേഷണസംഘത്തിന് കൈമാറി. ഈ ഡയറിയെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. അറസ്റ്റിലായ സഞ്ജയ് റോയുമായി കൊല്ലപ്പെട്ട വനിതാ ഡോക്ടര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോ എന്നതുസംബന്ധിച്ച വിവരം ഡയറിയില്‍ നിന്ന് ലഭിക്കുമോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ