സഹോദരീ സഹോദര ബന്ധം പൂന്തോട്ടം പോലെ; രക്ഷാബന്ധന്‍ ദിനത്തില്‍ ആശംസ പങ്കുവെച്ച് രാഹുലും പ്രിയങ്കയും

കുട്ടിക്കാലം മുതലുള്ള ചിത്രങ്ങളും ഏറ്റവും പുതിയ ചിത്രങ്ങളും ഷെയര്‍ ചെയ്തിട്ടുണ്ട്.
rahul and priyanka
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുംഎക്സ്
Published on
Updated on

ന്യൂഡല്‍ഹി: രക്ഷാബന്ധന്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോയും കുറിപ്പും എക്‌സില്‍ പങ്കുവെച്ചു. സഹോദരനും സഹോദരിയും തമ്മിലുള്ള ബന്ധം പൂന്തോട്ടം പോലെയാണ്. അതില്‍ ബഹുമാനം, സ്‌നേഹം, പരസ്പര ധാരണ, വ്യത്യസ്ത ഓര്‍മകള്‍, ഒരുമയുടെ കഥകള്‍, സൗഹൃദത്തിന്റെ ആഴം എന്നിവ വളരുന്നുവെന്ന് പ്രിയങ്ക ഗാന്ധി കുറിച്ചു. എല്ലാവര്‍ക്കും രക്ഷാബന്ധന്‍ ആശംസകളും പ്രിയങ്ക നേര്‍ന്നു.

കുട്ടിക്കാലം മുതലുള്ള ചിത്രങ്ങളും ഏറ്റവും പുതിയ ചിത്രങ്ങളും ഷെയര്‍ ചെയ്തിട്ടുണ്ട്. സഹോദരങ്ങള്‍ തമ്മിലുള്ള അഭേദ്യമായ സ്‌നേഹത്തിന്റേയും വാത്സല്യത്തിന്റേയും ഉത്സവമായ രക്ഷാബന്ധനില്‍ രാജ്യത്തെ എല്ലാവര്‍ക്കും ആശംസ എന്നാണ് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ആശംസകള്‍ നേര്‍ന്നു. ജാതി, മതം എന്നിവയ്ക്ക് അതീതമായി പരസ്പര സാഹോദര്യവും സൗഹാര്‍ദ്ദവും പ്രോത്സാഹിപ്പിക്കുന്ന അതുല്യമായ ഉത്സവം ആണ് ഇതെന്നും ജനങ്ങളുടെ ജീവിതത്തില്‍ സ്‌നേഹം, ഐക്യം, ഐക്യദാര്‍ഢ്യം, പരസ്പര സൗഹാര്‍ദ്ദം എന്നിവയുടെ ബന്ധം ശക്തിപ്പെടുത്താന്‍ ഈ രാഖി ഉത്സവം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com