ഗുവാഹത്തി: സിക്കിമില്‍ ഉണ്ടായ കൂറ്റന്‍ മണ്ണിടിച്ചിലില്‍ ടീസ്റ്റ അണക്കെട്ടിന്റെ പവര്‍ സ്റ്റേഷന്‍ തകര്‍ന്നു. കഴിഞ്ഞ ചില ആഴ്ചകളായി തുടരുന്ന മണ്ണിടിച്ചിലിനെ തുടര്‍ന്ന് പവര്‍ സ്റ്റേഷന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലായിരുന്നു. പുലര്‍ച്ചെയാണ് മലയുടെ ഒരു ഭാഗം പൂര്‍ണമായി ഇടിഞ്ഞ് താഴേക്ക് പതിച്ചത്. ഇതോടെ പവര്‍ സ്റ്റേഷന്‍ നാമാവശേഷമാവുകയായിരുന്നു.
അപകടത്തില്‍ ആളപായം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയുടെ ഒരുവലിയ ഭാഗം അടര്‍ന്നുവീഴുന്നതിന്റെ വീഡീയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. അപകടത്തിനിടെ താഴെ ഭാഗത്ത് നിന്ന് ആളുകള്‍ ഓടിമാറന്നുന്നത് വീഡിയോയില്‍ കാണാം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലുണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ലൊഹാങ്ക് മഞ്ഞുതടാകം പൊട്ടിത്തെറിച്ചതോടെയാണ് ഈ ഡാം പ്രവര്‍ത്തനരഹിതമായത്. മേഘവിസ്‌ഫോടനത്തില്‍ ഡാമിന്റെ ചുങ്താങിലുള്ള ഭാഗം ഒലിച്ചുപോയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ