കളിപ്പാട്ടമാണെന്ന് കരുതി കൈയില്‍ എടുത്തു; പിഞ്ചുകുഞ്ഞ് പാമ്പിനെ കടിച്ചുകൊന്നു- വിഡിയോ

ബിഹാറില്‍ ഒരു വയസുള്ള കുട്ടി പാമ്പിനെ കടിച്ചു കൊന്നു
One-year-old child bites snake to death
പിഞ്ചുകുഞ്ഞ് പാമ്പിനെ കടിച്ചുകൊന്നുപ്രതീകാത്മക ചിത്രം
Published on
Updated on

പട്‌ന: ബിഹാറില്‍ ഒരു വയസുള്ള കുട്ടി പാമ്പിനെ കടിച്ചു കൊന്നു. ഗയയില്‍ നിന്നാണ് അമ്പരപ്പിക്കുന്ന സംഭവം പുറത്തുവന്നത്.

വീടിന്റെ ടെറസില്‍ ഇരുന്ന് പിഞ്ചുകുഞ്ഞ് കളിക്കുന്നതിനിടെയാണ് സംഭവം. കളിപ്പാട്ടമാണെന്ന് കരുതി കുട്ടി പാമ്പിനെ എടുത്ത് കടിക്കുകയായിരുന്നു. പാമ്പിന്റെ കടിയേല്‍ക്കാതെ കുട്ടി രക്ഷപ്പെട്ടതില്‍ അമ്പരപ്പ് പ്രകടിപ്പിക്കുകയാണ് കുടുംബം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുട്ടി അപകടത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. പാമ്പിനെ ഒരു കളിപ്പാട്ടമായാണ് കുട്ടി കണ്ടത് എന്ന് അമ്മ പറയുന്നു. കുട്ടിക്ക് സമീപം ചത്ത പാമ്പിനെ കണ്ട വീട്ടുകാര്‍ ഉടന്‍ തന്നെ കുട്ടിയെ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു.

കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ശാരീരികമായി യാതൊരു പരിക്കുമില്ലെന്ന് സ്ഥിരീകരിച്ചു. വിഷമില്ലാത്ത പാമ്പിനെ എടുത്താണ് കുട്ടി കളിച്ചത്. കുട്ടിക്ക് യാതൊരു ആരോഗ്യ പ്രശ്‌നങ്ങളുമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെയാണ് വീട്ടുകാര്‍ക്ക് ആശ്വാസമായത്.

One-year-old child bites snake to death
ജനസംഖ്യ സെന്‍സസ് അടുത്ത മാസത്തോടെ തുടങ്ങും; 2026ല്‍ പൂര്‍ത്തിയാക്കും; റിപ്പോര്‍ട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com