അരുംകൊലയെക്കുറിച്ച് മടിയില്ലാതെ വിവരണം; പശ്ചാത്താപം ഒട്ടുമില്ല; സഞ്ജയ് റോയിയുടെ പെരുമാറ്റം മൃഗസമാനമെന്ന് സിബിഐ

കടുത്ത മാനസിക വൈകല്യങ്ങളുള്ള ഇയാള്‍ അശ്ലീല ചിത്രങ്ങള്‍ക്ക് അടിമയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
Sanjay Roy
അറസ്റ്റിലായ പ്രതി സഞ്ജയ് റോയ്എക്‌സ്
Published on
Updated on

കൊല്‍ക്കത്ത: കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സഞ്ജയ് റോയ് അശ്ലീല ചിത്രങ്ങള്‍ക്ക് അടിമയെന്ന് സിബിഐ. ദാരുണമായ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയുടെ ഭാഗത്തുനിന്ന് ഒരിക്കല്‍ പോലും പശ്ചാത്താപം ഉണ്ടായില്ലെന്നും ഒരുമടിയുമായില്ലാതെയാണ് അയാള്‍ കുറ്റകൃത്യത്തെക്കുറിച്ച് വിവരിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

'കടുത്ത മാനസിക വൈകല്യങ്ങളുള്ള ഇയാള്‍ അശ്ലീല ചിത്രങ്ങള്‍ക്ക് അടിമയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തില്‍ പോലും പ്രതിക്ക് കുറ്റബോധം ഉണ്ടായിരുന്നില്ല. കുറ്റകൃത്യത്തിന്റെ ഓരോ വിശദാംശങ്ങളും അയാള്‍ വ്യക്തമായി പറയുന്നുണ്ട്. ഒരിക്കലും ചെയ്തത് തെറ്റാണെന്ന ചിന്ത അയാള്‍ക്ക് വന്നിട്ടില്ല. മൃഗങ്ങളുടെതിന് സമാനമായ സ്വഭാവമാണ്' -ഉദ്യോഗസ്ഥന്‍ പറയുന്നു.

36 മണിക്കൂര്‍ നീണ്ട ജോലിക്ക് ശേഷം വിശ്രമിക്കുന്നതിനായി ആശുപത്രിയുടെ സെമിനാര്‍ ഹാളിലെത്തിയപ്പോഴാണ് പ്രതി യുവതിയെ ക്രൂരമായി മര്‍ദിച്ച ശേഷം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ശരീരത്തിന് അകത്തും പുറത്തുമായി നിരവധി മുറിവുകളുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിയുടെ സാന്നിധ്യം ഉറപ്പിച്ചുകൊണ്ടുള്ള ശാസ്ത്രീയ തെളിവുകളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. സംഭവം നടന്ന ഒന്‍പതാം തിയതി പുലര്‍ച്ചെ നാല് മണിക്ക് ഇയാള്‍ ഈ കെട്ടിടത്തിനുള്ളിലേക്ക് കയറുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. പുലര്‍ച്ചെ 3നും 5നും ഇടയില്‍ മരണം സംഭവിച്ചുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൊലപാതകത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന വാദം ഉയര്‍ന്നിരുന്നു. ഇക്കാര്യവും ഉദ്യോഗസ്ഥര്‍ അന്വേഷിച്ച് വരികയാണ്. ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ് ഘോഷ്, സഞ്ജയ് റോയ് എന്നിവരെ നുണ പരിശോധന നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Sanjay Roy
'രാജ്യത്ത് ഒരോദിവസവും 90 പേര്‍ ബലാത്സംഗത്തിന് ഇരയാകുന്നു; ബംഗാളില്‍ മാത്രം പ്രതിഷേധവുമായി ജനം തെരുവില്‍'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com