ബംഗളൂരു: കൊലപാതക കേസിൽ റിമാൻഡ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്ന കന്നഡ നടൻ ദർശന് ജയിലിൽ വിഐപി പരിഗണന. പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ദർശൻ മൂന്ന് പേർക്കൊപ്പം ഇരിക്കുന്ന ചിത്രം എക്സ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലാകുന്നു.
കസേരയിൽ ഇരുന്ന് സിഗരറ്റ് വലിക്കുന്നതിന്റെയും കപ്പിൽ എന്തോ കുടിക്കുന്നതിന്റെയുമെല്ലാം ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ജയിലിൽ വീട്ടിൽ നിന്നുള്ള ഭക്ഷണവും വസ്ത്രവും കിടക്കയും ആവശ്യപ്പെട്ട് മുൻപ് ദർശൻ നൽകിയ ഹർജി ബംഗളൂരു 24-ാം എസിഎംഎം കോടതി തള്ളിയിരുന്നു.
ആരാധകനായ ചിത്രദുർഗ സ്വദേശി രേണുകസ്വാമിയെ തട്ടിക്കൊണ്ടുവന്ന് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ ശേഷം കാമാക്ഷിപാളയിലെ മലിനജല കനാലിൽ തള്ളിയെന്ന കേസിൽ ജൂൺ 11നാണ് ദർശൻ അറസ്റ്റിലായത്. മൃതദേഹം നായകൾ കടിച്ചുവലിക്കുന്നത് സ്വകാര്യ അപ്പാർട്ട്മെന്റിലെ സുരക്ഷ ജീവനക്കാർ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ദർശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിച്ചെന്ന ആരോപണത്തെത്തുടർന്നായിരുന്നു കൊലപാതകം. കേസിൽ ദർശനും പവിത്രയുമടക്കം 17 പ്രതികളാണുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ