ഭാര്യയ്ക്ക് പണം അയക്കുന്നു; ഉറങ്ങിക്കിടന്ന യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

വിജയ്കുമാര്‍ നാലുമാസമായി ലിവ് ഇന്‍ പാര്‍ട്ണറായ യുവതിക്കൊപ്പമാണ് താമസിച്ചിരുന്നത്.
Woman Attacks Partner's Private Parts
ഉറങ്ങിക്കിടന്ന യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതിപ്രതീകാത്മക ചിത്രം
Published on
Updated on

ഹൈദരബാദ്: അടുക്കളക്കത്തി കൊണ്ട് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി. ബിഹാര്‍ സ്വദേശിയായ വിജയ്കുമാര്‍ യാദവ് എന്നായാളാണ് യുവതിയുടെ ആക്രമണത്തിന് ഇരയായത്. വിജയ്കുമാര്‍ നാലുമാസമായി ലിവ് ഇന്‍ പാര്‍ട്ണറായ യുവതിക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇയാള്‍ പണം മുഴുവന്‍ ഭാര്യക്ക് അയച്ചുകൊടുത്തതാണ് യുവതിയെ പ്രകോപിപ്പിച്ചത്.

യുവാവ് ഉറങ്ങിക്കിടക്കുന്നതിനിടെയായിരുന്നു ആക്രമണം. കൈകളും കണ്ണുകളും കെട്ടിയിട്ട ശേഷം യുവാവിന്റെ ഫോണ്‍ കവര്‍ന്നെടുക്കുയും ചെയ്തു. പിന്നാലെ വീട് വിട്ടശേഷം ഇക്കാര്യം വീട്ടുടമയെ അറിയിച്ചു. വിജയ്കുമാര്‍ തന്നെ വേണ്ട വിധത്തില്‍ പരിപാലിക്കാത്തതില്‍ യുവതി അസ്വസ്ഥയായിരുന്നു. ഇരുവരും ബിഹാര്‍ സ്വദേശികളാണ്. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

താന്‍ സമ്പാദിക്കുന്ന പണം വീട്ടിലേക്ക് അയക്കുന്നതില്‍ സീത അതൃപ്തി അറിയിച്ചിരുന്നു. ഭക്ഷണം കഴിഞ്ഞ് ഉറങ്ങിക്കിടക്കുന്നതിനിടെയാണ് സീത ആക്രമിച്ചതെന്ന് വിജയ് കുമാര്‍ പൊലീസിനോട് പറഞ്ഞു.

Woman Attacks Partner's Private Parts
സ്ത്രീകള്‍ക്കെതിരായ അതിക്രമം ക്ഷമിക്കാനാവില്ല; കര്‍ശന നടപടി ഉറപ്പാക്കണമെന്ന് നരേന്ദ്രമോദി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com