മുംബൈ: മുതിർന്ന കോൺഗ്രസ് നേതാവും മഹാരാഷ്ട്രയിലെ നന്ദേഡിൽ നിന്നുള്ള ലോക്സഭാ അംഗവുമായ വസന്തറാവു ചവാൻ അന്തരിച്ചു. അദ്ദേഹത്തിനു 70 വയസായിരുന്നു. ദീർഘനാളായി അസുഖ ബാധിതനായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 3 മണിയോടെയാണ് അന്ത്യം.
കരളിലെ അണുബാധയെ തുടർന്നാണ് രണ്ടാഴ്ച മുൻപ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസ തടസവും രക്ത സമ്മർദ്ദം കുറഞ്ഞതും ആരോഗ്യ സ്ഥിതി ഗുരുതരമാക്കി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സിറ്റിങ് എംപിയായിരുന്ന പ്രതാപ്റാവു ചിഖലികറിനെയാണ് വസന്തറാവു പരാജയപ്പെടുത്തിയത്. 5,28,894 വോട്ടുകൾ നേടിയാണ് വസന്തറാവു വിജയിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ