20 കോടി വീതം കേരളത്തിനും ത്രിപുരക്കും; ധനസഹായം പ്രഖ്യാപിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി

പ്രതിസന്ധിയില്‍ നിന്ന് വേഗംകരയറാന്‍ ഇരു സംസ്ഥാനങ്ങള്‍ക്കുമൊപ്പം നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Mohan Yadav
മോഹന്‍ യാദവ്ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്
Published on
Updated on

ഭോപ്പാല്‍: പ്രകൃതി ദുരന്തത്തെ അഭിമുഖീകരിക്കേണ്ടി വന്ന കേരളത്തിനും ത്രിപുരയ്ക്കും 20 കോടി വീതം ധനസഹായം വാഗ്ദാനം ചെയ്ത് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചാണ് മുഖ്യമന്ത്രി ഇരു സംസ്ഥാനങ്ങള്‍ക്കും ധനസഹായം പ്രഖ്യാപിച്ചത്. പ്രതിസന്ധിയില്‍ നിന്ന് വേഗംകരയറാന്‍ ഇരു സംസ്ഥാനങ്ങള്‍ക്കുമൊപ്പം നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Mohan Yadav
അന്നു രാത്രി ചുവന്ന തെരുവില്‍ പോയി, വഴിയില്‍ കണ്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചു; നുണപരിശോധനയില്‍ സഞ്ജയ് റോയ് കുറ്റം സമ്മതിച്ചതായി റിപ്പോര്‍ട്ട്

ഈ വര്‍ഷം മധ്യപ്രദേശ് ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള നിരവധി സംസ്ഥാനങ്ങളെ കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ത്രിപുരയിലും കേരളത്തിലും ശക്തമായ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായി. നിരവധി ആളുകളുടെ ജീവന്‍ പൊലിഞ്ഞത് വളരെ ദുഃഖമുണ്ടാക്കുന്നതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രകൃതി ദുരന്തത്തെ സംബന്ധിച്ച് എക്‌സില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചു, മധ്യപ്രദേശ് ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള വിവിധ സംസ്ഥാനങ്ങളെ കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചു. അടുത്തിടെ ത്രിപുരയും കേരളവും കഠിനമായ പ്രകൃതിദുരന്തങ്ങള്‍ അനുഭവിച്ചു. ശ്രീകൃഷ്ണ ജന്മാഷ്ടമി ദിനത്തില്‍, ത്രിപുരയിലെയും കേരളത്തിലെയും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ദുരിതാശ്വാസത്തിനായി 20 കോടി രൂപ വീതം നല്‍കാന്‍ തീരുമാനിച്ചുവെന്നും അദ്ദേഹം കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com