ന്യൂഡല്‍ഹി: ഇന്ത്യയില്‍ ടോള്‍ പിരിവിനായി ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ജിഎന്‍എസ്എസ്) എന്ന പുതിയ സാങ്കേതികവിദ്യ എത്തുന്നു. നൂതന ടോള്‍ പിരിവ് സംവിധാനം കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ഇത് പരീക്ഷണ ഘട്ടത്തിലാണ്.
ഫാസ്ടാഗില്‍ നിന്ന് വ്യത്യസ്തമായി ജിഎന്‍എസ്എസ് നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. തല്‍സമയം വാഹനങ്ങളെ ട്രാക്ക് ചെയ്ത് ടോള്‍ പിരിക്കുന്ന സംവിധാനമാണിത്. ടോള്‍ പാതയില്‍ എത്രദൂരം യാത്ര ചെയ്‌തോ അതിനുള്ള തുക മാത്രം നല്‍കിയാല്‍ മതിയാവും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പരമ്പരാഗത ടോള്‍ ബൂത്തുകള്‍ അവസാനിപ്പിക്കുകയും നീണ്ട ക്യൂവില്‍ നിന്ന് വലിയ ആശ്വാസം നല്‍കുകയും ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ യാത്രാനുഭവം നല്‍കുകയും ചെയ്യും.
കര്‍ണാടകയിലെ ബെംഗളൂരു-മൈസൂര്‍ ദേശീയ പാത (എന്‍എച്ച്275), ഹരിയാനയിലെ പാനിപ്പത്ത്-ഹിസാര്‍ ദേശീയ പാത (എന്‍എച്ച് 709) എന്നീ രണ്ട് പ്രധാന ദേശീയ പാതകളില്‍ ജിഎന്‍എസ്എസ് പരീക്ഷണം ആരംഭിച്ചു. ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാതകളില്‍ ഉള്‍പ്പെടെ പുതിയ ടോള്‍ പിരിവ് സംവിധാനം ഘട്ടംഘട്ടമായി ആരംഭിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ