അന്നു രാത്രി ചുവന്ന തെരുവില്‍ പോയി, വഴിയില്‍ കണ്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചു; നുണപരിശോധനയില്‍ സഞ്ജയ് റോയ് കുറ്റം സമ്മതിച്ചതായി റിപ്പോര്‍ട്ട്

കുറ്റകൃത്യത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് കാമുകിയെ ഫോണില്‍ വിളിച്ച് നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ടെന്നും സഞ്ജയ് റോയ് നുണപരിശോധനയില്‍ സമ്മതിച്ചതായും പറയുന്നു.
Kolkatha accused
പ്രതി സഞ്ജയ് റോയ്ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്
Published on
Updated on

കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സഞ്ജയ് റോയ് പോളിഗ്രാഫ് പരിശോധനയില്‍ കുറ്റം സമ്മതിച്ചതായി റിപ്പോര്‍ട്ട്. ആശുപത്രിയിലെ കുറ്റകൃത്യത്തിന് മുമ്പ് അന്നു രാത്രി മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും ഇയാള്‍ നുപരിശോധനയില്‍ വെളിപ്പെടുത്തി. കുറ്റകൃത്യത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് കാമുകിയെ വിഡിയോ കോളില്‍ വിളിച്ച് നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ടെന്നും സഞ്ജയ് റോയ് നുണപരിശോധനയില്‍ സമ്മതിച്ചതായും പറയുന്നു.

Kolkatha accused
44 സ്ഥാനാര്‍ത്ഥികളുടെ പേര് പുറത്തു വിട്ടു, നിമിഷങ്ങള്‍ക്കകം പിന്‍വലിച്ച് ബിജെപി; 15 പേരുടെ പുതിയ പട്ടിക പ്രഖ്യാപിച്ചു

കുറ്റകൃത്യം നടന്ന ദിവസം രാത്രി സഞ്ജയ് റോയ് സുഹൃത്തിനൊപ്പം മദ്യപിച്ചിരുന്നു. പിന്നീട് അവര്‍ ചുവന്ന തെരുവിലെത്തി. എന്നാല്‍ അവിടെ സെക്സ് ചെയ്തില്ലെന്നാണ് ഇയാള്‍ നുണപരിശോധനയ്ക്കിടെ പറഞ്ഞത്. അന്നു രാത്രി തെരുവില്‍ കണ്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും ഇയാള്‍ നുണപരിശോധനയില്‍ പറഞ്ഞു. പിന്നീടാണ് ആശുപത്രിയിലെ സെമിനാര്‍ ഹാളിലേയ്ക്ക് എത്തുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ഇയാള്‍ സുഹൃത്തായ പൊലീസുകാരന്‍ അനുപം ദത്തയുടെ വീട്ടിലേയ്ക്ക് പോയതാണ് റിപ്പോര്‍ട്ട്. ഇയാളുടെ ഫോണില്‍ പോണ്‍ വീഡിയോകള്‍ ധാരാളമുള്ളതായി സിബിഐ വ്യക്തമാക്കി. വിശ്രമിക്കാനായി സെമിനാര്‍ ഹാളിലേയ്ക്ക് പോയ സമയത്താണ് പിജി ഡോക്ടറെ ഇയാള്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ് ഘോഷിന്റെ പങ്കും സിബിഐ അന്വേഷിക്കുന്നുണ്ട്. ബലാത്സംഗവും കൊലപാതകവും ആത്മഹത്യയാക്കാന്‍ സന്ദീപ് ഘോഷ് ശ്രമിച്ചതായും ആരോപണമുണ്ട്. എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ 12 മണിക്കൂറിലധികം സമയം എടുത്തത് എന്തുകൊണ്ടാണെന്ന് കഴിഞ്ഞയാഴ്ച സുപ്രീംകോടതി കൊല്‍ക്കത്ത പൊലീസിനോട് ചോദിച്ചിരുന്നു. സന്ദീപ് ഘോഷിനെതിരായ സാമ്പത്തിക ക്രമക്കേടും സിബിഐ അന്വേഷിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com