'ഇത്തരം ഡയലോ​ഗ് ഒന്നും വേണ്ട'; കര്‍ഷക പ്രക്ഷോഭത്തെ അധിക്ഷേപിച്ച കങ്കണയെ തള്ളി ബിജെപി

ഭാവിയില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്ന് ബിജെപി നേതൃത്വം കങ്കണ റണാവത്തിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്
Kangana Ranaut
കങ്കണാ റണാവത്ത് ഫയൽ
Published on
Updated on

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തെ അധിക്ഷേപിച്ച കങ്കണ റണാവത്ത് എംപിയെ തള്ളിപ്പറഞ്ഞ് ബിജെപി. കങ്കണയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും ബിജെപിയുടെ അഭിപ്രായമല്ലെന്നും ബിജെപി പ്രസ്താവനയില്‍ പറഞ്ഞു. കങ്കണയുടെ അഭിപ്രായത്തോട് പാര്‍ട്ടിക്ക് വിയോജിപ്പുണ്ട്. ഇത്തരം വിഷയങ്ങളില്‍ പാര്‍ട്ടി നയം പ്രസ്താവിക്കാന്‍ കങ്കണയെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും ബിജെപി കേന്ദ്രനേതൃത്വം പ്രസ്താവനയില്‍ അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഭാവിയില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്ന് ബിജെപി നേതൃത്വം കങ്കണ റണാവത്തിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരു ഹിന്ദി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കങ്കണയുടെ വിവാദ പരാമര്‍ശം. ബംഗ്ലാദേശിന് സമാനമായ അരാജകത്വം സൃഷ്ടിക്കാന്‍ കര്‍ഷകര്‍ ശ്രമിച്ചെന്നും സമരത്തിനിടെ കൊലപാതകങ്ങളും ബലാത്സംഗവും അരങ്ങേറിയെന്നും കങ്കണ ആരോപിച്ചു.

Kangana Ranaut
ചംപായ് സോറൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി; വെള്ളിയാഴ്ച ബിജെപിയിൽ ചേരും

കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലായിരുന്നുവെങ്കില്‍ കര്‍ഷകരുടെ പ്രതിഷേധം ബംഗ്ലാദേശിലെ പോലെ ഇന്ത്യയെ പ്രതിസന്ധിയിലേക്ക് നയിക്കുമായിരുന്നു. വിദേശ ശക്തികള്‍ കര്‍ഷകരുടെ പ്രതിഷേധത്തിന് ആക്കം കൂട്ടി. കര്‍ഷക പ്രക്ഷോഭത്തിനിടെ ബലാത്സംഗങ്ങള്‍ നടന്നു. മൃതദേഹങ്ങള്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ കാണപ്പെട്ട സാഹചര്യമുണ്ടായിരുന്നതായും കങ്കണ ആരോപിച്ചിരുന്നു. കങ്കണയുടെ പരാമർശങ്ങൾക്കെതിരെ ബിജെപിയിലും വിമർശനം ഉയർന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com