ന്യൂഡൽഹി: ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ചംപായ് സോറൻ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. പിന്നാലെ ചംപായ് സോറൻ ബിജെപിയിൽ ചേരുമെന്നു അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എക്സിലൂടെ വ്യക്തമാക്കി. ഹിമന്തയടക്കം പങ്കെടുത്ത കൂടിക്കാഴ്ചയുടെ ചിത്രം പങ്കിട്ടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഹേമന്ത് സോറനായി മുഖ്യമന്ത്രി പദം രാജിവെച്ചത് മുതൽ ചംപായ് ജെഎംഎമ്മിൽ നിന്ന് അകന്നിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസങ്ങളിലെ അദ്ദേഹത്തിന്റെ യാത്രകളും നീക്കങ്ങളും അഭ്യൂഹങ്ങളും സൃഷ്ടിച്ചു. ഡൽഹി സന്ദർശനത്തിനിടെ താൻ ജെഎംഎം വിടുകയാണെന്നും തനിക്ക് മുന്നിൽ മൂന്ന് വഴികളുണ്ടെന്നും വ്യക്തമാക്കി കൊണ്ട് ചാംപായ് സോറൻ പ്രസ്താവനയും ഇറക്കി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അഴിമതിക്കേസിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ ജയിലിലായ 6 മാസം ഇടക്കാല മുഖ്യമന്ത്രിയായിരുന്നു ചംപായ് സോറൻ. ഹേമന്ത് ജയിലിൽ നിന്ന് തിരിച്ചുവന്നതിനു പിന്നാലെ ചംപായിക്ക് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നു. എന്നാൽ, മുതിർന്ന നേതാവായ ചംപായ് സോറനെ തിടുക്കപ്പെട്ട് നീക്കിയത് ജെഎംഎമ്മിലെ ഒരു വിഭാഗത്തിനിടയിൽ അതൃപ്തിക്ക് ഇടയാക്കിയിരുന്നു. പിന്നാലെയാണ് ബിജെപിയുമായി അദ്ദേഹം അടുത്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ