നിങ്ങള്‍ക്ക് തോന്നുന്നവരെയാണോ പ്രതിയാക്കുന്നത്?; ഇഡിക്ക് സുപ്രീംകോടതി വിമര്‍ശനം; മദ്യനയ അഴിമതിയില്‍ കവിതയ്ക്ക് ജാമ്യം

ജാമ്യത്തുകയായി 10 ലക്ഷം രൂപ ബോണ്ട് കെട്ടിവെക്കണം. കേസില്‍ തെളിവ് നശിപ്പിക്കരുത്
k kavitha
മദ്യനയ അഴിമതിയില്‍ കവിതയ്ക്ക് ജാമ്യംഫയല്‍
Published on
Updated on

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ബിആര്‍ എസ് നേതാവും തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമായ കെ കവിതയ്ക്ക് ജാമ്യം. ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. കേസില്‍ ഇഡിയും സിബിഐയും പുലര്‍ത്തുന്ന സമീപനത്തെ കോടതി വിമര്‍ശിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജാമ്യത്തുകയായി 10 ലക്ഷം രൂപ ബോണ്ട് കെട്ടിവെക്കണം. കേസില്‍ തെളിവ് നശിപ്പിക്കരുത്. സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. സിബിഐ, ഇഡി കേസുകളില്‍ കവിതയ്ക്ക് ജാമ്യം നല്‍കുന്നതായി ജസ്റ്റിസ് ആര്‍ ആര്‍ ഗവായ്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വിധിച്ചു.

വിചാരണ നീതിയുക്തമാകണം. സ്വയം കുറ്റം സമ്മതിച്ചയാളെ സാക്ഷിയാക്കി! നാളെ നിങ്ങളുടെ ഇഷ്ടം പോലെ ആരെയെങ്കിലും പ്രതിയായി കൊണ്ടുവരുമോ? നിങ്ങള്‍ക്ക് ഇഷ്ടം പോലെ പ്രതിയെ തെരഞ്ഞെടുക്കാനാവില്ല. വളരെ ന്യായവും ഔചിത്യബോധത്തോടെയുമാകണം. കേസിലെ വാദത്തിനിടെ ജസ്റ്റിസ് ഗവായ് നിരീക്ഷിച്ചു

k kavitha
'കൊടുംക്രൂരത'; മോഷ്ടാവെന്ന് ആരോപിച്ച് യുവാവിന്റെ മലദ്വാരത്തില്‍ മുളക് പൊടി കുത്തിക്കയറ്റി; വീഡിയോ വൈറല്‍

ഡല്‍ഹി മദ്യനയ അഴിമതിയിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് മാര്‍ച്ച് 15 നാണ് ബിആര്‍എസ് നേതാവ് കവിതയെ ഇഡി അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് ഇഡി കസ്റ്റഡിയിലായിരുന്നു കവിത. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് സിബിഐയും കവിതയുടെ അറസ്റ്റ് രേഖപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com