പട്‌ന: മോഷ്ടാവ് എന്നാരോപിച്ച് യുവാവിന്റെ കൈകെട്ടിയിട്ട ശേഷം പാന്റ്‌സ് അഴിച്ചുമാറ്റി മലദ്വാരത്തില്‍ മുളക് പൊടി കുത്തിക്കയറ്റി ക്രൂരമായി മര്‍ദിച്ചു. ബിഹാറിലെ അരാരിയിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമുഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. മനുഷ്യത്വരഹിതമായ സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തായി പൊലീസ് പറഞ്ഞു.
യുവാവിന്റെ കൈകെട്ടിയിട്ട ശേഷം പാന്റ്‌സ് പകുതി ഈരിയ ശേഷം ഒരാള്‍ യുവാവിനെ കുനിച്ച് നിര്‍ത്തുകയും മറ്റൊരാള്‍ പാക്കറ്റിലെ മുളക് പൊടി മലദ്വരാത്തിലേക്ക് ഇടുകയും പെന്‍സില്‍ കൊണ്ട് മുളക് പൊടി കുത്തിക്കയറ്റുകയും ചെയ്യുന്നു. അതിനിടെ രക്ഷതേടി യുവാവ് യാചിച്ച് നിലവിളിക്കുന്നതും വീഡിയോയില്‍ കാണാം. മുളക് പൊടി മലദ്വാരത്തില്‍ കയറ്റിയ ശേഷം യുവാവിനെ പാന്റ്‌സ് ധരിപ്പിച്ച് അവര്‍ അവിടെ ഇരുത്തുകയും അവിടെയുണ്ടായിരുന്ന ആള്‍ക്കൂട്ടം അതുകണ്ട് രസിക്കുന്നതും മൊബൈലില്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സംഭവത്തില്‍ പൊലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മറ്റുപ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ സര്‍ക്കാരിനെതിരെ ആരോപണവുമായി ആര്‍ജെഡി നേതാക്കള്‍ രംഗത്തെത്തി. താലിബാനെ കൂടി നാണിപ്പിക്കുന്നത് ബിഹാറില്‍ ബിജെപി - ജെഡിയു ഭരണത്തില്‍ നടക്കുന്നതെന്ന് ആര്‍ജെഡി ആരോപിച്ചു. സംസ്ഥാനത്ത് ദിനം പ്രതി നിരവധി കൊലപാതകങ്ങള്‍ നടക്കുന്നു. എന്നിട്ടും മുഖ്യമന്ത്രിക്ക് ഇതേക്കുറിച്ച് ഒരുബോധവുമില്ലെന്ന് ആര്‍ജെഡി നേതാക്കള്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ