ന്യൂഡല്‍ഹി: മധ്യപ്രദേശിലെ സത്ന ജില്ലയില്‍ അമ്പതോളം പശുക്കളെ ഒരു സംഘം ആളുകള്‍ നദിയിലെറിഞ്ഞ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപകമായി പ്രചരിച്ചിരുന്നു.
ഇന്നലെ വൈകുന്നേരമാണ് ബംഹോറിലെ റെയില്‍വേ പാലത്തിന് സമീപമുള്ള സത്ന നദിയിലേക്ക് പശുക്കളെ എറിയുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ നാഗോഡ് പൊലീസ് നാല് പേര്‍ക്കെതിരെ കേസെടുത്തു. ബേട്ട ബാഗ്രി, രവി ബാഗ്രി, രാംപാല്‍ ചൗധരി, രാജ്ലു ചൗധരി എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. ഗോവധനിരോധന നിയമത്തിലെ വകുപ്പുകളടക്കം ചേര്‍ത്തിട്ടുണ്ട്.
നദിയില്‍ വീണ പശുക്കളില്‍ 20ളം പശുക്കള്‍ ചത്തെന്നാണ് പ്രാഥമിക വിവരം. പശുക്കളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ