ഡിഎംകെ എംപി ജഗത്രക്ഷകനും കുടുംബത്തിനും 908 കോടി പിഴയിട്ട് ഇഡി; 89.19 കോടി രൂപയുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടും

ജഗത്രക്ഷകനും കുടുംബത്തിനുമെതിരായ കേസുകളില്‍ ചെന്നൈയിലെ ഇഡി സംഘം നടത്തിയ അന്വേഷണത്തിലാണ് നടപടി.
Jagathrakshakan
ജഗത്രക്ഷകന്‍ഫെയ്സ്ബുക്ക്
Published on
Updated on

ചെന്നൈ: ഡിഎംകെ എംപി എസ് ജഗത്രക്ഷകനും കുടുംബത്തിനും 908 കോടി രൂപ പിഴ ചുമത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) കേസിലാണ് നടപടി. 89.19 കോടി രൂപയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാനും ഉത്തരവിട്ടിട്ടുണ്ട്.

Jagathrakshakan
എഴുന്നേല്‍ക്കൂ അനുജ്, ഇത് ജയ്പുര്‍ പൊലീസാണ്; തട്ടിക്കൊണ്ടുപോയ ആളെ നാടകീയമായി രക്ഷപ്പെടുത്തി

ജഗത്രക്ഷകനും കുടുംബത്തിനുമെതിരായ കേസുകളില്‍ ചെന്നൈയിലെ ഇഡി സംഘം നടത്തിയ അന്വേഷണത്തിലാണ് നടപടി. ഇഡിയും ആദായനികുതി വകുപ്പും എംപിയുടെ വസതികളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2021 ഡിസംബര്‍ ഒന്നിനാണ് ജഗത്രക്ഷകനും കുടുംബത്തിനും കമ്പനിക്കുമെതിരെ ഇഡി കേസെടുത്തത്. 2017ല്‍ സിംഗപ്പൂരിലെ ഒരു ഷെല്‍ കമ്പനിയില്‍ 42 കോടി രൂപയുടെ നിക്ഷേപം, കുടുംബാംഗങ്ങള്‍ ഓഹരികള്‍ സമ്പാദിച്ചതും കൈമാറ്റം ചെയ്തതും, ഒരു ശ്രീലങ്കന്‍ സ്ഥാപനത്തില്‍ 9 കോടി രൂപയുടെ നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ടാണ് പരാതി ഉയര്‍ന്നത്.

അന്വേഷണത്തില്‍ ഫെമ നിയമത്തിലെ വിവിധ വ്യവസ്ഥകള്‍ ലംഘിച്ചതായി കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് പിടിച്ചെടുത്ത സ്വത്തുക്കള്‍ കണ്ടുകെട്ടാനും പിഴ ചുമത്താനും ഉത്തരവിട്ടതെന്ന് ഇഡി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com