ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പേരില്‍ വ്യാജ സന്ദേശം. ചന്ദ്രചൂഡിന്റെ പേരില്‍ സാമൂഹിക മാധ്യമമായ എക്സില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി 500 രൂപ കടം ചോദിച്ച് കൊണ്ടുള്ള സന്ദേശമാണ് പ്രചരിച്ചത്. ചീഫ് ജസ്റ്റിന്റെ നിര്‍ദേശപ്രകാരം സുപ്രീംകോടതി സൈബര്‍ തട്ടിപ്പ് കേസ് ഫയല്‍ ചെയ്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'ഞാന്‍ സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ്. കൊളീജിയത്തിന്റെ അടിയന്തിരയോഗമുണ്ട്. ഇവിടെ കൊണോട്ട്പ്ലേസില്‍ കുടുങ്ങിപ്പോയി. ടാക്സിക്ക് കൊടുക്കാന്‍ 500 രൂപ അയച്ചുതരാമോ?. കോടതിയില്‍ തിരിച്ചെത്തിയാല്‍ ഉടനെ മടക്കിതരാം. '- എന്നായിരുന്നു വ്യാജ സന്ദേശത്തിന്റെ ഉള്ളടക്കം. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സൈബര്‍ ക്രൈം വിഭാഗത്തിന് സുപ്രീംകോടതി അധികൃതര്‍ പരാതി നല്‍കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ