ബംഗളൂരു: ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ ജീവനക്കാരനെ കുത്തിക്കൊന്നു. മധുഗിരി സ്വദേശി രാമകൃഷ്ണ(48) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊല്ലപ്പെട്ടയാളുടെ നാട്ടുകാരനായ രമേശ് അറസ്റ്റിലായി. കൊലപാതകത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. വിമാനത്താവളത്തിലെ ടെര്‍മിനല്‍ 1-ന്റെ ശുചി മുറിക്ക് അടുത്ത് വെച്ചാണ് രാമകൃഷ്ണയെ പ്രതി ആക്രമിച്ചത്. രാമകൃഷ്ണയെ രമേഷ് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നാലെ കെംപഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സംഭവ സ്ഥലത്ത് തന്നെ രാമകൃഷ്ണ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ