ന്യൂഡല്‍ഹി: പാലക്കാട് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കേന്ദ്രമന്ത്രി സഭാ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്താകമാനമുള്ള 12 വ്യവസായ നഗരങ്ങളിലൊന്നാണ് പാലക്കാട് പുതുശേരിയില്‍ ആരംഭിക്കുന്നത്. .തിരുവനന്തപുരം: യുവനടനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച നടി പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ പരാതിയും മൊഴിയും നല്കി. വീട്ടുകാരില്‍ നിന്നും സമ്മര്‍ദ്ദം ഉള്ളതിനാല്‍ ആര്‍ക്കെതിരെയാണ് പരാതി എന്ന് വെളിപ്പെടുത്തില്ലെന്ന് നടി മാധ്യമങ്ങളോട് പറഞ്ഞു. നടന്റെ പേര്, ലൊക്കേഷന്‍ തുടങ്ങിയ വിശദാംശങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. യുവനടനെതിരായ പരാതിയില്‍ ഉറച്ചു നില്‍ക്കുകയാണെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു..പാലക്കാട്: സിപിഎം നേതാവ് പി കെ ശശിക്കെതിരായ അച്ചടക്ക നടപടിയില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നല്കി. തെരഞ്ഞെടുക്കപ്പെട്ട എല്ലാ പാര്‍ട്ടി പദവികളിലും നിന്നും പുറത്താക്കാനാണ് തീരുമാനമായിരിക്കുന്നത്. ആദ്യം ജില്ലാ കമ്മിറ്റി എടുത്ത തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു..തിരുവനന്തപുരം: നടൻ ജയസൂര്യക്കെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതി. ഷൂട്ടിങ് സെറ്റിൽവെച്ച് തന്നെ ജയസൂര്യ കടന്നുപിടിച്ചെന്നാണ് നടിയുടെ പരാതി. 2013- തൊടുപുഴയിൽ ഷൂട്ടിങ് സെറ്റിൽ വെച്ചാണ് സംഭവമെന്നും പരാതിയിൽ പറയുന്നു. അന്വേഷണ സംഘത്തിലെ വനിതാ ഐപിഎസ് ഓഫീസർമാരായ ജി പൂങ്കുഴലി,ഐശ്വര്യ ഡോങ്ക്റെ എന്നിവർ പരാതിക്കാരിയുമായി നേരിട്ട് സംസാരിച്ചു..തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റിയ നടപടിയില്‍ അന്വേഷണം. അനില്‍ അക്കരയുടെ പരാതിയിലാണ് പൊലീസ് അന്വേഷണം. തൃശൂര്‍ എസിപി നാളെ അനില്‍ അക്കരയുടെ മൊഴിയെടുക്കും.മുകേഷ് രാജിവയ്ക്കണമെന്ന കെ സുരേന്ദ്രന്റെ അഭിപ്രായത്തോട് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരെയാണ് സുരേഷ് ഗോപി തള്ളി മാറ്റിയത്..സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ