മുംബൈ: ഭരണഘടനാ വിദഗ്ധനും പ്രശസ്ത കോളമിസ്റ്റും അഭിഭാഷകനുമായ എ ജി നൂറാനി അന്തരിച്ചു. 93 വയസായിരുന്നു. സുപ്രീംകോടതിയിലും ബോംബൈ ഹൈക്കോടതിയിലും അഭിഭാഷകനായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം.
1930ലാണ് അബ്ദുൽ ഗഫൂർ മജീദ് നൂറാനിയെന്ന എ ജി നൂറാനിയുടെ ജനനം. മുംബൈയിലെ ഗവ. ലോ കോളജിൽനിന്നാണ് നൂറാനി നിയമബിരുദം നേടിയത്. നിയമം, ചരിത്രം, രാഷ്ട്രീയം എന്നീ മേഖലകളിൽ സുപ്രധാന സംഭാവനകൾ നൽകിയിട്ടുള്ള നൂറാനി ഒട്ടേറെ പുസ്തകങ്ങളും രചിച്ചു. 'ദ കശ്മീർ ക്വസ്റ്റിയൻ', 'മിനിസ്‌റ്റേഴ്‌സ് മിസ്‌കോൺഡക്ട്', 'ബ്രഷ്‌നേവ്‌സ് പ്ലാൻ ഫോർ ഏഷ്യൻ സെക്യൂരിറ്റി', 'ദ പ്രസിഡൻഷ്യൽ സിസ്റ്റം', 'ദി ട്രയൽ ഓഫ് ഭഗത് സിങ്', 'കോൺസ്റ്റിറ്റിയൂഷനൽ ക്വസ്റ്റിയൻസ് ഇൻ ഇന്ത്യ', 'ദ ആർഎസ്എസ് ആൻഡ് ദ ബിജെപി: എ ഡിവിഷൻ ഓഫ് ലേബർ', 'ദ ആർഎസ്എസ്: എ മെനസ് ടു ഇന്ത്യ' തുടങ്ങിയ പുസ്തകങ്ങളും എഴുതി
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ദി ഹിന്ദു, ഹിന്ദുസ്ഥാൻ ടൈംസ്, ഡോൺ, ദ് സ്റ്റേറ്റ്സ്മാൻ, ഫ്രണ്ട്‌ലൈൻ, ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ക്‌ലി, ദൈനിക് ഭാസ്കർ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ കോളങ്ങൾ എഴുതിയിരുന്നു. കശ്മീരിൽ ഷെയ്ഖ് അബ്ദുല്ലയെ തടങ്കലിൽ പാർപ്പിച്ച സംഭവത്തിൽ അദ്ദേഹത്തിനായി കോടതിയിൽ ഹാജരായത് നൂറാനിയാണ്. ജയലളിതയ്ക്കെതിരെയുള്ള കേസിൽ ബോംബെ ഹൈക്കോടതിയിൽ നൽകിയ കേസിൽ കരുണാനിധിക്കായും ഹാജരായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ