ലഖ്‌നൗ: ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തി ജില്ലയായ ബഹ്‌റൈച്ചില്‍ ജനങ്ങള്‍ ഭീതിയില്‍. ഉത്തര്‍പ്രദേശിലെ ഈ ജില്ലയില്‍ 45 ദിവസത്തിനിടെ ചെന്നായക്കൂട്ടം കടിച്ചുകൊന്നത് എട്ടു കുട്ടികള്‍ അടക്കം ഒന്‍പത് പേരെയാണ്. ഇതുവരെ നാല് ചെന്നായ്ക്കളെ വനംവകുപ്പ് പിടികൂടിയിട്ടുണ്ട്. ആനപ്പിണ്ഡവും മൂത്രവും ഉപയോഗിച്ച് ചെന്നായ്ക്കളെ പ്രദേശത്ത് നിന്ന് അകറ്റാനുള്ള ശ്രമവും വനംവകുപ്പ് നടത്തുന്നുണ്ട്.
നാട്ടില്‍ ഭീതി പരത്തുന്ന ചെന്നായ്ക്കളെ മുഴുവന്‍ പിടികൂടാന്‍ ലക്ഷ്യമിട്ട് ബോളിവുഡ് ചിത്രം ബേഡിയയെ ഓര്‍മ്മിപ്പിച്ച്് 'ഓപ്പറേഷന്‍ ബേഡിയ' പ്രഖ്യാപിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ചെന്നായ്ക്കളെ പിടികൂടാന്‍ ഡ്രോണ്‍ കാമറകളും തെര്‍മല്‍ ഡ്രോണ്‍ മാപ്പിംഗ് ടെക്‌നിക്കുകളും ഉപയോഗിക്കുന്നുണ്ടെന്ന് യുപി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രസ്താവനയില്‍ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കഴിഞ്ഞ ദിവസം ഫിറോസ് എന്ന ഏഴു വയസ് മാത്രമുള്ള കുട്ടിയെ വീട്ടില്‍ നിന്നാണ് ചെന്നായ കടിച്ചെടുത്ത് കൊണ്ടുപോയത്. കഴുത്തില്‍ കടിച്ചുപിടിച്ചാണ് കുട്ടിയെയും കൊണ്ട് ചെന്നായ കാട്ടിലേക്ക് മറഞ്ഞത്. ചെന്നായയുടെ കാലുകള്‍ വലിച്ച് മകനെ രക്ഷിക്കാന്‍ തീവ്രമായി ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് അമ്മ നടുക്കത്തോടെ പറയുന്നു. 'ചെന്നായ ഫിറോസിനെ വയലിലേക്ക് 200 മീറ്ററോളം വലിച്ചിഴച്ചു. ഞാന്‍ ഒച്ചവെച്ചപ്പോള്‍ ഗ്രാമവാസികള്‍ ഒത്തുകൂടി രക്ഷയ്‌ക്കെത്തി. ഒടുവില്‍ ചെന്നായ കുട്ടിയെ വയലില്‍ ഉപേക്ഷിച്ചു. പരിക്കേറ്റ കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 13 ദിവസത്തോളം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് കുട്ടിക്ക് ജീവന്‍ തിരിച്ചുകിട്ടിയത്'- അമ്മ പറയുന്നു. സമാനമായി നിരവധി ദുരനുഭവങ്ങളാണ് നാട്ടുകാര്‍ക്ക് പറയാനുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ