ന്യൂഡല്‍ഹി: ഉപജീവനത്തിനായി സമൂസയും മറ്റും വില്‍ക്കുന്ന യുപി നോയിഡയില്‍ നിന്നുള്ള 18 വയസുകാരന്‍ കഠിനാധ്വാനത്തിന്റെ വില എന്ത് എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. എല്ലാ പ്രതിബന്ധങ്ങളെയും കഠിനാധ്വാനം കൊണ്ട് മറികടന്ന 18കാരന്‍ സണ്ണി കുമാര്‍ നീറ്റ് യുജി 2024 പരീക്ഷയില്‍ 720ല്‍ 664 മാര്‍ക്ക് നേടിയാണ് മറ്റു വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമായത്. ഡോക്ടര്‍ ആകണമെന്ന അതിയായ ആഗ്രഹത്തോടൊപ്പം കുടുംബം പോറ്റാന്‍ കഠിനാധ്വാനം കൂടി ചെയ്ത 18കാരനാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ താരം.
ഫിസിക്സ് വാല സിഇഒ അലക് പാണ്ഡെ ഇന്‍സ്റ്റഗ്രാമിലാണ് 18കാരന്റെ വിജയകഥ പങ്കുവെച്ചത്. രാവിലെ സ്‌കൂളില്‍ പോയി തിരിച്ചെത്തിയ ശേഷം നോയിഡ സെക്ടര്‍ 12ല്‍ ഉന്തുവണ്ടിയില്‍ വൈകുന്നേരം 4 മുതല്‍ രാത്രി 9 വരെ സമൂസയും മറ്റു ഭക്ഷ്യവസ്തുക്കളും വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്. പിതാവില്‍ നിന്ന് സാമ്പത്തിക സഹായം കിട്ടാതെ വന്നതോടെ സണ്ണി കുടുംബഭാരം ഏറ്റെടുക്കുകയായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നന്നായി പഠിക്കാനും ജീവിതത്തില്‍ എന്തെങ്കിലും ആകാനും അമ്മയില്‍ നിന്ന് തനിക്ക് പൂര്‍ണ്ണ പിന്തുണ ലഭിച്ചതായി വീഡിയോകളില്‍ സണ്ണി പങ്കുവെച്ചു. ഡോക്ടറാകുക എന്ന തന്റെ സ്വപ്‌നവുമായി സണ്ണി ഇനി നേരെ പോവുക സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്കാണ്. 18 വയസുകാരന്റെ കഠിനാധ്വാനത്തിന്റെ കഥ വായിച്ച് സാമൂഹിക മാധ്യമങ്ങളില്‍ സണ്ണിക്ക് അഭിനനന്ദ പ്രവാഹമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ