ചണ്ഡീഗഡ്: പ്രതിഷേധിക്കുന്ന കര്‍ഷകര്‍കരുടെ ആവശ്യങ്ങള്‍ പരിഗണിക്കുകയും പ്രശ്‌നപരിഹാരത്തിന് മുന്‍ഗണന നല്‍കുകയും ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഒളിംപിക്‌സ് ഗുസ്തി താരം വിനേഷ് ഫോഗട്ട്. പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു അതിര്‍ത്തിയിലാണ് കര്‍ഷകരുടെ പ്രതിഷേധം. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ ശ്രദ്ധിക്കുകയും പ്രശ്‌നങ്ങള്‍ പരിഗണിക്കുന്നതിന് മുന്‍ഗണന നല്‍കുകയും ചെയ്യണമെന്നും വിനേഷ് കൂട്ടിച്ചേര്‍ത്തു.
സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും ഡല്‍ഹി ചലോ പ്രക്ഷോഭത്തിന്റെ 200 ദിവസം തികയുന്നതിന്റെ ഭാഗമായി പകല്‍ സമയത്ത് മഹാപഞ്ചായത്ത് നടത്തി. പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു, ഖനൗരി അതിര്‍ത്തി പോയിന്റുകളില്‍ കര്‍ഷകരുടെ മാര്‍ച്ച് സുരക്ഷാ സേന തടഞ്ഞതിനെ തുടര്‍ന്ന് ഫെബ്രുവരി 13 മുതല്‍ കര്‍ഷകര്‍ പ്രതിഷേധത്തിലാണ്.
കര്‍ഷകരെ കാണുമ്പോള്‍ വേദനയുണ്ട്. നിങ്ങളുടെ മകള്‍ നിങ്ങളോടൊപ്പം തന്നെയുണ്ട്. രാജ്യാന്തര തലത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഞങ്ങള്‍ക്ക് കുടുംബം സംരക്ഷിക്കാന്‍ കഴിഞ്ഞില്ല. 200 ദിവസം പിന്നിട്ടിട്ടും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതുകൊണ്ടാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്. കര്‍ഷകര്‍ ഞങ്ങള്‍ക്ക് ഭക്ഷണം തന്നില്ലെങ്കില്‍ ഞങ്ങള്‍ എങ്ങനെ മത്സരിക്കും. ഇത്രയധികം സംഭവിച്ചിട്ടും അവര്‍ ഹൃദയം തുറന്ന് രാജ്യത്തെ പോറ്റുകയാണ്.
ഹരിയാനയിലെ ബലാലിയില്‍ നിന്നുള്ള വിനേഷ് ഫോഗട്ട് പാരിസ് ഒളിമ്പിക്‌സില്‍ 50 കിലോഗ്രാം ഫൈനല്‍ മത്സരത്തില്‍ ഭാരം കൂടിയതിനെത്തുടര്‍ന്ന് അയോഗ്യയാക്കപ്പെടുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ