ഹരിയാനയില്‍ നിയമസഭ തെരഞ്ഞെടുപ്പ് മാറ്റി; ഒക്ടോബര്‍ 5ന് വോട്ടെടുപ്പ്

ഒക്ടോബര്‍ ഒന്നിലെ വോട്ടെടുപ്പ് ഒക്ടോബര്‍ അഞ്ചിലേക്ക് മാറ്റി
haryana-election-postponed-to-october-5
പ്രതീകാത്മക ചിത്രം
Published on
Updated on

ന്യൂഡല്‍ഹി: ഹരിയാനയില്‍ ഒക്ടോബര്‍ ഒന്നിന് നടത്താന്‍ തീരുമാനിച്ച നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന ആവശ്യം അംഗീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഒക്ടോബര്‍ ഒന്നിലെ വോട്ടെടുപ്പ് ഒക്ടോബര്‍ അഞ്ചിലേക്ക് മാറ്റി. ഇതോടൊപ്പം ജമ്മു കശ്മീരിലെയും ഹരിയാനയിലെയും വോട്ടെണ്ണല്‍ ഒക്ടോബര്‍ നാലില്‍ നിന്ന് ഒക്ടോബര്‍ എട്ടിലേക്ക്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

haryana-election-postponed-to-october-5
സമരം ചെയ്യുന്ന കര്‍ഷകരെ ശ്രദ്ധിക്കൂ, അവരുടെ പ്രശ്‌നപരിഹാരത്തിന് മുന്‍ഗണന നല്‍കൂ; കേന്ദ്രത്തോട് വിനേഷ് ഫോഗട്ട്

ഗുരു ജംഭേശ്വരന്റെ സ്മരണാര്‍ഥം നടത്തുന്ന അസോജ് അമാവാസി ആഘോഷത്തില്‍ പങ്കെടുക്കുന്ന ബിഷ്ണോയി സമുദായത്തിന്റെ വോട്ടവകാശത്തെയും പാരമ്പര്യത്തെയും മാനിക്കാനാണ് തീരുമാനമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

ഒക്ടോബര്‍ ഒന്നാം തീയതിക്ക് മുന്‍പും പിന്‍പും അവധി ദിനങ്ങള്‍ വരുന്നുണ്ടെന്നും ഇത് പോളിങ് ശതമാനത്തെ ബാധിച്ചേക്കുമെന്നും ചൂണ്ടിക്കാണിച്ച് ബിജെപിയുടെ ഹരിയാന ഘടകം അധ്യക്ഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഹരിയാനയിൽ ഒറ്റഘട്ടമായാണു വോട്ടെടുപ്പ്.

ജമ്മു കശ്മീരിൽ 3 ഘട്ടമായാണു തെരഞ്ഞെടുപ്പ്. ആദ്യഘട്ട തെരഞ്ഞെടുപ്പ് സെപ്റ്റംബർ 18 നു നടക്കും. രണ്ടാം ഘട്ടം സെപ്റ്റംബര്‍ 25, അവസാനഘട്ടം ഒക്ടോബര്‍ ഒന്ന് എന്നിങ്ങനെ നടക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com