
ലഖ്‌നൗ: ഹൗസിങ് സൊസൈറ്റിയിലെ വീട് മുസ്ലീം ഡോക്ടര്‍ക്ക് വിറ്റതിന്റെ പേരില്‍ ഉത്തര്‍ പ്രദേശിലെ മൊറാദാബാദില്‍ പ്രതിഷേധം. മൊറാദബാദിലെ ടിഡിഐ ഹൗസിങ് സൊസൈറ്റിയിലുള്ളവരാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ഡോ. അശോക് ബജാജ് എന്നയാള്‍ തന്റെ വീട് ഡോ. ഇക്ര ചൗധരിക്ക് വില്‍പ്പന നടത്തിയെന്ന് അറിഞ്ഞതോടെയാണ് ഹൗസിങ് കോളനിയിലെ ആളുകള്‍ എതിര്‍പ്പുമായി എത്തിയത്.
ഡോക്ടര്‍ അശോക് 'വീട് തിരികെ എടുക്കുക' എന്ന ബാനര്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിഷേധ പ്രകടനം. 'ഇതൊരു ഹിന്ദു സമൂഹമാണ്. ഇവിടെ നാന്നൂറിലധികം ഹിന്ദു കുടുംബങ്ങള്‍ താമസിക്കുന്നു. മറ്റ് സമുദായങ്ങളില്‍ നിന്നുള്ള ആരും ഇവിടെതാമസിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല' പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ആള്‍ പറഞ്ഞു.
മുസ്ലീമായ ഒരാള്‍ക്ക് വീടിന്റെ ഉടമസ്ഥാവകാശം ലഭിക്കുന്നതോടെ ഈ ഹൗസിങ് സൊസൈറ്റിയുടെ സ്വഭാവം തന്നെ മാറ്റിയേക്കുമെന്നും മറ്റൊരാള്‍ പറഞ്ഞു. മറ്റുസമുദായക്കാര്‍ ഇവിടെ താമസമാക്കാന്‍ തുടങ്ങുകയും ഹിന്ദുക്കള്‍ വീട് വിട്ടുപോകുകയും ചെയ്താല്‍ അനാവശ്യമായ മാറ്റങ്ങള്‍ ഇവിടെയുണ്ടാകുമെന്ന് ഭയക്കുന്നുവെന്നും അദ്ദഹം പറഞ്ഞു.
വീട് വില്‍ക്കുന്നതില്‍ എതിര്‍പ്പ് ഉന്നയിച്ച് സൊസൈറ്റി അംഗങ്ങള്‍ പരാതി നല്‍കിയതായി ജില്ലാ മജിസ്ട്രേറ്റ് അനുജ് കുമാര്‍ സിംഗ് പറഞ്ഞു. 'ഞങ്ങള്‍ ബന്ധപ്പെട്ട കക്ഷികളുമായി സംസാരിക്കുകയും സൗഹാര്‍ദ്ദപരവുമായ പരിഹാരത്തിന് ശ്രമിക്കുകയും ചെയ്യുന്നു,' അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക