വാഷിങ്ടണ്‍: ഹൃദയ സംബന്ധമായ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് പ്രശസ്ത തബല വാദകന്‍ സാക്കീര്‍ ഹുസൈന്‍ ആശുപത്രിയില്‍. സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയിലാണ് ചികിത്സ തേടിയിരിക്കുന്നത്.
യുഎസില്‍ താമസിക്കുന്ന സാക്കീര്‍ ഹുസൈന്‍ കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലാണെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും എല്ലാവരും ആശങ്കയിലാണെന്നും പ്രശസ്ത പുല്ലാങ്കുഴല്‍ വാദകനും അദ്ദേഹത്തിന്റെ സുഹൃത്തുമായ രാകേഷ് ചൗരസ്യ പറഞ്ഞു.
സാക്കിര്‍ ഹുസൈന്റെ തിരിച്ചുവരവിനായി ആരാധകരോട് പ്രാര്‍ഥിക്കണമെന്ന് കുടുംബം അറിയിച്ചു. സാക്കിര്‍ ഹുസൈന്റെ സഹോദരീ ഭര്‍ത്താവ് അയ്യൂബ് ഔലിയ വാര്‍ത്ത സ്ഥിരീകരിച്ചതായി മാധ്യമപ്രവര്‍ത്തകന്‍ പര്‍വേസ് ആലം എക്‌സില്‍ കുറിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക