െമുബൈ: പ്രശസ്ത ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതജ്ഞനും ഹാര്‍മോണിസ്റ്റുമായ പണ്ഡിറ്റ് സഞ്ജയ് റാം മറാഠെ അന്തരിച്ചു. മഹാരാഷ്ട്രയിലെ താനെയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 68 വയസായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം.
ഇതിഹാസ സംഗീതജ്ഞന്‍ പണ്ഡിറ്റ് റാം മറാഠെയുടെ മൂത്ത മകനാണ് പണ്ഡിറ്റ് സഞ്ജയ് മറാഠെ. ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തിലും ആഴത്തില്‍ വേരുകളുള്ള പാരമ്പര്യമാണ് അദ്ദേഹത്തിന്റേത്. ഹാര്‍മോണിയത്തിലും മെലഡിയിലും അദ്ദേഹം പ്രശ്‌സ്തി നേടി.
മൂന്നാം വയസില്‍ പിതാവ് പണ്ഡിറ്റ് റാം മറാഠെയില്‍ നിന്നാണ് സംഗീത പഠനം ആരംഭിച്ചത്. ഗ്വാളിയോര്‍, ജയ്പൂര്‍, ആഗ്ര ഘരാന ശൈലികളാണ് അദ്ദേഹം പിന്തുടര്‍ന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക