'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' ബില്‍; ലോക്‌സഭയില്‍ ഹാജരാകാത്ത എംപിമാര്‍ക്ക് ബിജെപി നോട്ടീസ്

ബില്‍ ഇന്ന് ലോക് സഭയില്‍ അവതരിപ്പിച്ചോള്‍ 20ലധികം ബിജെപി എംപിമാര്‍ ഹാജരായിരുന്നില്ല.
BJP To Send Notices To MPs Absent For "One Nation, One Election" Bill
നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ പിടിഐ
Updated on

ന്യൂഡല്‍ഹി: 'ഒരുരാജ്യം ഒറ്റത്തിരഞ്ഞെടുപ്പ്' ബില്‍ അവതരിപ്പിക്കുമ്പോള്‍ ലോക്സഭയില്‍ ഹാജരാകാതിരുന്ന പാര്‍ട്ടി എംപിമാര്‍ക്ക് ബിജെപി നോട്ടീസയക്കും. ബില്‍ ഇന്ന് ലോക് സഭയില്‍ അവതരിപ്പിച്ചോള്‍ 20 ലധികം ബിജെപി എംപിമാര്‍ ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ബിജെപിയുടെ നീക്കം.

സഭയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസംതന്നെ ബിജെപി പാര്‍ട്ടി എംപിമാര്‍ വിപ്പ് നല്‍കിയിരുന്നു. ബില്‍ അവതരണത്തിന് എംപിമാരുടെ വിട്ടുനില്‍ക്കല്‍ തടസ്സമായില്ലെങ്കിലും വിഷയത്തില്‍ സര്‍ക്കാരിന് വേണ്ടത്ര പിന്തുണയില്ലെന്ന കോണ്‍ഗ്രസിന്റെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. വിട്ടുനില്‍ക്കലിന്റെ കാരണം എംപിമാര്‍ വിശദീകരിക്കേണ്ടിവരും.

നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബില്ലുകള്‍ വിശദപരിശോധനയ്ക്കായി സംയുക്ത പാര്‍ലമെന്ററി സമിതി വിട്ടു. ബില്‍ അവതരണത്തിനായി നടന്ന വോട്ടെടുപ്പില്‍ 269 പേര്‍ അനുകൂലിച്ചപ്പോള്‍ 198 പേര്‍ എതിര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com