റായ്പൂര്‍: മന്ത്രവാദിയുടെ നിര്‍ദേശ പ്രകാരം ജീവനോടെ കോഴിക്കുഞ്ഞിനെ വിഴുങ്ങിയ യുവാവ് മരിച്ചു. ഛത്തീസ്ഗഢിലെ അംബികാപൂരിലെ ചിന്‍ഡ്കലോ സ്വദേശിയായ ആനന്ദ് യാദവ്(35)ണ് മരിച്ചത്. വിവാഹം കഴിഞ്ഞ് കുട്ടികളുണ്ടാകാത്തതിനാല്‍ ഇയാള്‍ ഒരു മന്ത്രവാദിയെ സമിപിച്ചിരുന്നു. അച്ഛനാകാന്‍ കോഴിക്കുഞ്ഞിനെ ജീവനോടെ വിഴുങ്ങണമെന്ന് മന്ത്രവാദി ഇയാളോട് പറഞ്ഞതായാണ് നാട്ടുകാര്‍ പറയുന്നത്.
കോഴിക്കുഞ്ഞിനെ വിഴുങ്ങിയതിന് പിന്നാലെ തലകറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവാവ് കുഴഞ്ഞുവീണു. തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആദ്യം മരണകാരണം അവ്യക്തമായിരുന്നു. തൊണ്ടക്ക് സമീപം മുറിവ് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ജീവനുള്ള കോഴിക്കുഞ്ഞിനെ കണ്ടെത്തിയത്. ഏകദേശം 20 സെന്റീമീറ്റര്‍ നീളമുള്ള ഒരു ജീവനുള്ള കോഴിക്കുഞ്ഞിനെതാണ് പുറത്തെടുത്തത്.
കോഴിക്കുഞ്ഞ് ശ്വാസനാളത്തിന്റെയും അന്നനാളത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയതാകാമെന്നും പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോ. സന്തു ബാഗ് പറഞ്ഞു. 15,000ല്‍ അധികം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ തന്റെ കരിയറില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവമെന്നും ഇത് ഞെട്ടിക്കുന്നതാണെന്നും ഡോക്ടര്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക