രാജ്യത്ത് നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള 224 അണക്കെട്ടുകള്‍, 1065 ഡാമുകള്‍ക്ക് പഴക്കം 50 വര്‍ഷത്തിന് മുകളില്‍; കേന്ദ്രം പാര്‍ലമെന്റില്‍

ഇന്ത്യയില്‍ 50 മുതല്‍ 100 വര്‍ഷം വരെ പഴക്കമുള്ള 1,065 വലിയ അണക്കെട്ടുകളുണ്ടെന്നും 224 എണ്ണം ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണെന്നും കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍
India has 1,065 dams 50-100 years old, 224 are hundred plus: Govt
1065 ഡാമുകള്‍ക്ക് പഴക്കം 50 വര്‍ഷത്തിന് മുകളില്‍ഫയൽ
Updated on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 50 മുതല്‍ 100 വര്‍ഷം വരെ പഴക്കമുള്ള 1,065 വലിയ അണക്കെട്ടുകളുണ്ടെന്നും 224 എണ്ണം ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണെന്നും കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. രാജ്യത്ത് ആകെ 6,138 അണക്കെട്ടുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. 143 അണക്കെട്ടുകള്‍ നിര്‍മ്മാണ ഘട്ടത്തിലാണെന്നും കേന്ദ്ര ജലശക്തി സഹമന്ത്രി രാജ് ഭൂഷണ്‍ ചൗധരി രാജ്യസഭയില്‍ പറഞ്ഞു.

കാലപ്പഴക്കം ചെന്ന അണക്കെട്ടുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടുന്നതിനും അണക്കെട്ടുകളുടെ തകര്‍ച്ചയില്‍ നിന്നുള്ള ദുരന്തങ്ങള്‍ തടയുന്നതിനുമാണ് സര്‍ക്കാര്‍ ഡാം സുരക്ഷാ നിയമം 2021 നടപ്പാക്കിയതെന്നും രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായി രാജ് ഭൂഷണ്‍ ചൗധരി പറഞ്ഞു. ജലസേചനത്തിനും വൈദ്യുതി ഉല്‍പ്പാദന ആവശ്യങ്ങള്‍ക്കും പുറമെ വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിലും അണക്കെട്ടുകള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നാഷണല്‍ ഡാം സേഫ്റ്റി അതോറിറ്റിയും (എന്‍ഡിഎസ്എ) സിഡബ്ല്യുസിയും സംയുക്തമായി തയ്യാറാക്കിയ നാഷണല്‍ രജിസ്റ്റര്‍ ഓഫ് ലാര്‍ജ് ഡാംസ് പ്രകാരം 6,138 അണക്കെട്ടുകളും നിര്‍മാണത്തിലിരിക്കുന്ന 143 അണക്കെട്ടുകളുമാണ് ഉള്ളത്. ഇതില്‍ 224 അണക്കെട്ടുകള്‍ മാത്രമാണ് 100 വര്‍ഷത്തിലേറെ പഴക്കമുള്ളത്. 50 മുതല്‍ 100 വര്‍ഷം വരെ പഴക്കമുള്ള 1065 വലിയ അണക്കെട്ടുകളും ഉണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com