വ്യക്തിപരമായി തേജോവധം ചെയ്യല്‍; ഉപരാഷ്ട്രപതിക്കെതിരായ പ്രതിപക്ഷത്തിന്റെ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളി

ഉപരാഷ്ട്രപതിയുടെ പെരുമാറ്റം പക്ഷപാതപരമാണെന്നാരോപിച്ചാണ് പ്രതിപക്ഷം ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കിയത്.
jagdeep dhankhar
ജഗ്ദീപ് ധന്‍കര്‍
Updated on

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ ഇംപീച്ച്മെന്റ് നോട്ടീസ് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് നാരായണ്‍ സിങ് തള്ളി. ഉപരാഷ്ട്രപതിയുടെ പെരുമാറ്റം പക്ഷപാതപരമാണെന്നാരോപിച്ചാണ് പ്രതിപക്ഷം ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കിയത്.

ഉപരാഷ്ട്രപതിയെ അപകീര്‍ത്തിപ്പെടുത്താനും ഭരണഘടനാ സ്ഥാപനത്തെ മോശപ്പെടുത്താനും ലക്ഷ്യമിട്ടാണ് പ്രതിപക്ഷത്തിന്റെ നീക്കമമെന്ന് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു. രാജ്യസഭാ സെക്രട്ടറി ജനറില്‍ പിസി മോഡിയാണ് ഹരിവംശ് നാരായണ്‍ സിങിന്റെ ഉത്തരവ് സഭയുടെ മേശപ്പുറത്തുവച്ചത്.

തങ്ങള്‍ക്ക് ധന്‍കറില്‍ വിശ്വാസമില്ലെന്നും അദ്ദേഹം പക്ഷപാതപരമായ പെരുമാറുന്നുവെന്നും ആരോപിച്ച് 60 പ്രതിപക്ഷ അംഗങ്ങള്‍ ഡിസംബര്‍ അദ്ദേഹത്തെ ഇംപീച്ച് ചെയ്യണമെന്ന നോട്ടീസില്‍ ഒപ്പുവച്ചിരുന്നു.

ഇംപീച്ച് നോട്ടീസിന് വസ്തുതാപരമായി അടിസ്ഥാനമില്ലെന്നും വ്യക്തിപരമായി തോജോവധം ചെയ്യുകയാണ് ലക്ഷ്യമെന്നും ഉത്തരവില്‍ പറയുന്നു. ഉപരാഷ്ട്രപതിയെന്ന ഭരണഘടനാ പദവിയെ ബോധപൂര്‍വം നിസാരത്കരിക്കുകയാണ് നോട്ടീസിന്റെ ലക്ഷ്യമെന്നുമാണ് വിശദീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com