ഇത് 'ചില്ലറ' ദ്രോഹമല്ലല്ലോ!, വിവാഹമോചനം നേടിയ ഭാര്യയോട് ഭര്‍ത്താവ് ചെയ്തത്, ഒടുവില്‍ കണ്ണുരുട്ടി ജഡ്ജി

കോയമ്പത്തൂര്‍ കുടുംബക്കോടതിയില്‍ വ്യാഴാഴ്ചയാണ് മുന്‍ ഭാര്യയ്ക്ക് പോലും ചിരി ഉണ്ടാക്കിയ സംഭവം നടന്നത്.
കോയമ്പത്തൂര്‍ കുടുംബക്കോടതിയിലേയ്ക്ക് നാണയം ചാക്കു കെട്ടുകളില്‍ എത്തിക്കുന്ന യുവാവ്
കോയമ്പത്തൂര്‍ കുടുംബക്കോടതിയിലേയ്ക്ക് നാണയം ചാക്കു കെട്ടുകളില്‍ എത്തിക്കുന്ന യുവാവ്ഐഎഎന്‍സ്
Updated on

കോയമ്പത്തൂര്‍: വിവാഹമോചനം നേടിയ ഭാര്യയെ 'പാഠംപഠിപ്പിക്കാന്‍' മുന്‍ ഭര്‍ത്താവ് കോടതി മുമ്പാകെ ജീവനാംശ തുക നല്‍കിയത് നാണയങ്ങളായി. എന്നാല്‍ വിവാഹമോചിതന്റെ അതൃപ്തി പ്രകടിപ്പിച്ച കോടതി നാണയങ്ങള്‍ നോട്ടാക്കി കോടതിയില്‍ സമര്‍പ്പിക്കാന്‍ ഉത്തരവിട്ടു.

കോയമ്പത്തൂര്‍ കുടുംബക്കോടതിയില്‍ വ്യാഴാഴ്ചയാണ് മുന്‍ ഭാര്യയ്ക്ക് പോലും ചിരി ഉണ്ടാക്കിയ സംഭവം നടന്നത്. 2 ലക്ഷം രൂപ ജീവനാംശം നല്‍കണമെന്ന വിധി അനുസരിച്ച് കോടതിയിലേയ്ക്ക് വടവള്ളി സ്വദേശിയായ 35 കാരന്‍ കാറില്‍ പണവുമായി വന്നു. വിവാഹമോചിതയും കുടുംബവും നേരത്തെ കോടതിയില്‍ എത്തിയിരുന്നു. 1,20,000 രൂപ നോട്ടുകളായാണ് യുവാവ് നല്‍കിയത്. ബാക്കി തുക ഒരു രൂപ, രണ്ട് രൂപ, അഞ്ച് രൂപ നാണയങ്ങളായാണ് കോടതിയില്‍ എത്തിച്ചത്. ഈ നാണയങ്ങളെല്ലാം കൂടി ഏകദേശം ഇരുപതോളം ചാക്കുകള്‍ ഉണ്ടായിരുന്നു.

കോടതിയില്‍ ഉണ്ടായിരുന്നവര്‍ അന്തംവിട്ടെങ്കിലും ഒടുവില്‍ ജഡ്ജി ഇടപെടുകയായിരുന്നു. നാണയങ്ങള്‍ നോട്ടുകളാക്കി കോടിയില്‍ ഏല്‍പ്പിക്കണമെന്ന് യുവാവിന് താക്കീത് നല്‍കി. അടുത്ത ദിവസം കേസ് പരിഗണിക്കുന്ന സമയത്ത് ജീവനാംശം പൂര്‍ണമായും നോട്ടുകളാക്കി സമര്‍പ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഇതോടെ യുവാവ് ചാക്കിലുണ്ടായിരുന്ന നാണയങ്ങളുമായി മടങ്ങി. ഇരുവരുടേയും വിവാഹമോചന കേസ് കഴിഞ്ഞ വര്‍ഷമാണ് കോടതിയിലെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com