മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് രണ്ടാഴ്ചയ്ക്ക് ശേഷം ക്യാബിനറ്റ് വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനമായി. ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് ആഭ്യന്തര വകുപ്പ് ലഭിച്ചില്ല. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനാണ് ആഭ്യന്തരവകുപ്പിന്റെ ചുമതല.
ഷിന്‍ഡെയ്ക്ക് മൂന്ന് വകുപ്പുകളാണ് ലഭിച്ചത്. നഗരവികസനം, ഭവനം, പൊതുമരാമത്ത് വകുപ്പുകളാണ് ലഭിച്ചത്. അജിത് പവാറിനാണ് ധനകാര്യവകുപ്പ് ലഭിച്ചത്. ഫഡ്‌നാവിസിന് ആഭ്യന്തരം, ഈര്‍ജം, നിയമവകുപ്പുകള്‍ ലഭിച്ചു
മഹാരാഷ്ട്ര നിയസഭാ തെരഞ്ഞെടുപ്പില്‍ മഹായുതി സഖ്യം വന്‍ വിജയമാണ് നേടിയത്. 230 സീറ്റുകള്‍ നേടിയാണ് സഖ്യം തുടര്‍ഭരണം നേടിയത്. 132 സീറ്റുകള്‍ നേടിയ ബിജെപി വലിയ ഒറ്റകക്ഷിയായി. മഹാവികാസ് അഘാഡി സഖ്യത്തിന് 46 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക