ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ

ജസ്റ്റിസ് അരുൺ മിശ്ര ജൂൺ ഒന്നിന് സ്ഥാനമൊഴിഞ്ഞ ശേഷം അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു
V Ramasubramanian
ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻഎക്സ്
Updated on

ചെന്നൈ: ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി ജസ്റ്റിസ് വി രാമസുബ്രഹ്മണ്യനെ രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള സുപ്രീം കോടതി മുൻ ജഡ്ജിയാണ് രാമസുബ്രഹ്മണ്യൻ. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് അരുൺ മിശ്ര ജൂൺ ഒന്നിന് സ്ഥാനമൊഴിഞ്ഞ ശേഷം അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു.

നേരത്തെ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. മദ്രാസ് ഹൈക്കോടതി, തെലങ്കാന ഹൈക്കോടതി എന്നിവിടങ്ങളിലും ജഡ്ജിയായിരുന്നു. 2023 ജൂൺ 29നാണ് സുപ്രീം കോടതിയിൽ നിന്നു വിരമിച്ചത്. 2016ൽ നോട്ട് അസാധുവാക്കൽ നയവുമായി ബന്ധപ്പെട്ട് വാദം കേട്ട ബഞ്ചിൽ അം​ഗമായിരുന്നു രാമസുബ്രഹ്മണ്യൻ.

1958 ജൂൺ 30ന് മന്നാർ​ഗുഡിയിലാണ് രാമസുബ്രഹ്മണ്യൻ ജനിച്ചത്. ചെന്നൈ വിവേകാനന്ദ കോളജിൽ നിന്നു സയൻസിൽ ബിരുദം നേടിയ അദ്ദേഹം മദ്രാസ് ലോ കോളജിൽ നിന്നാണ് നിയമ പഠനം പൂർത്തിയാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com