![atul subhash suicide](http://media.assettype.com/samakalikamalayalam%2F2024-12-15%2F0g1a7i6q%2Fnikita-singhania.jpg?w=480&auto=format%2Ccompress&fit=max)
ബംഗലൂരു: ആത്മഹത്യ ചെയ്ത ടെക്കി അതുല്‍ സുഭാഷിന്റെ ഭാര്യ നാലു വയസ്സുള്ള കുട്ടിയെ മറയാക്കി ജാമ്യം നേടുന്ന സാഹചര്യം ഉണ്ടാവരുതെന്ന് കുടുംബം. കുഞ്ഞിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ കോടതിയെ സമീപിച്ചതായി അതുലിന്റെ അഭിഭാഷകന്‍ അറിയിച്ചു. കുറ്റകൃത്യം വളരെ ഹീനമാണ്. കുട്ടിയുടെ പൂര്‍ണ സംരക്ഷണം കുട്ടിയുടെ മുത്തച്ഛന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.
അതുല്‍ സുഭാഷിന്റെ ഭാര്യയുടെ ജാമ്യാപേക്ഷ ബംഗലൂരു കോടതി ജനുവരി 4ന് പരിഗണിക്കും. അതേസമയം, അതുല്‍ സുഭാഷിന്റെ മാതാപിതാക്കള്‍ കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. കുട്ടി എവിയെന്ന് കണ്ടെത്തുന്നതിനായി യുപി, കര്‍ണാടക, ഹരിയാന എന്നീ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് കോടതി നിര്‍ദേശം നല്‍കി.
അതുലിന്റെ ഭാര്യയ്ക്ക് ജാമ്യം കിട്ടിക്കഴിഞ്ഞാല്‍ അവര്‍ കുട്ടിയെ ഉപദ്രവിക്കുകയും ജീവന്‍ അപകടത്തിലാക്കുകയും ചെയ്യുമെന്നാണ് മുത്തച്ഛന്‍ പവന്‍ കുമാര്‍ മോദി പറയുന്നത്. തന്റെ മകനെ ആത്മഹത്യയിലേയ്ക്ക് നയിക്കാന്‍ കഴിയുമെങ്കില്‍ കുട്ടിയോടും ക്രൂരത ചെയ്യാന്‍ അവള്‍ക്ക് കഴിയും, പവന്‍ കുമാര്‍ പറഞ്ഞു.
ഭാര്യയുടേയും ഭാര്യ വീട്ടുകാരുടേയും പീഡനത്തെപ്പറ്റി വിഡിയോ സന്ദേശം പോസ്റ്റ് ചെയ്യുകയും 24 പേജുള്ള വിശദമായ ആത്മഹത്യാ കുറിപ്പ് എഴുതി വെക്കുകയും ചെയ്തതിന് ശേഷമാണ് അതുല്‍ സുഭാഷ് ജീവനൊടുക്കിയത്. വിവാഹ മോചനത്തിനായി ഭാര്യ നികിത മൂന്നു കോടി രൂപയും ജീവനാംശമായി മാസം തോറും രണ്ടു ലക്ഷം രൂപ വീതവും വേണമെന്ന് ആവശ്യപ്പെട്ടെന്നും പണം നല്‍കിയില്ലെങ്കില്‍ കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്നും നികിത ഭീഷണിപ്പെടുത്തിയതായി അതുല്‍ സുഭാഷ് എഴുതിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക