അബദ്ധത്തില്‍ മൊബൈല്‍ ഫോണ്‍ താഴെ വീണു;  മെട്രോ ട്രാക്കിലേക്ക് ചാടി യുവതി;  അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ മെട്രോ ട്രെയിന്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് യുവതിയുടെ കൈയില്‍ നിന്ന് അബദ്ധത്തില്‍ മൊബൈല്‍ ഫോണ്‍ ട്രാക്കിലേക്ക് വീണത്.
ബംഗളൂരു മെട്രോ ട്രെയിന്‍
ബംഗളൂരു മെട്രോ ട്രെയിന്‍

ബംഗളൂരു:  കൈയില്‍ നിന്ന് അബദ്ധത്തില്‍ വീണുപോയ മൊബൈല്‍ ഫോണ്‍ വീണ്ടെടുക്കാന്‍ യുവതി മെട്രോ ട്രാക്കിലേക്ക് ചാടി. ബംഗളൂരുവിലെ ഇന്ദിരാനഗര്‍ മെട്രോ സ്‌റ്റേഷനില്‍ ഇന്നലെ വൈകീട്ടാണ് സംഭവം.

ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ മെട്രോ ട്രെയിന്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് യുവതിയുടെ കൈയില്‍ നിന്ന് അബദ്ധത്തില്‍ മൊബൈല്‍ ഫോണ്‍ ട്രാക്കിലേക്ക് വീണത്. ട്രെയിന്‍ വരുന്നതിന് മുന്‍പായി ഫോണ്‍ തിരികെ എടുക്കുന്നതിനായി യുവതി ട്രാക്കിലേക്ക് ചാടുകയായിരുന്നു. എന്നാല്‍ ട്രാക്കിലേക്ക് ചാടിയ യുവതിക്ക് തിരികെ കയറാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മറ്റുയാത്രക്കാര്‍ സഹായിക്കുകയായിരുന്നു.

യുവതി ട്രാക്കിലേക്ക് ചാടിയതിന് പിന്നാലെ അധികൃതര്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് തിരക്കേറിയ സമയത്ത് 
കാല്‍ മണിക്കൂറോളം നേരം ഗതാഗതം തടസപ്പെട്ടു. ഇത്തരമൊരു സംഭവം ആദ്യമായണെന്ന് ബിഎംആര്‍സിഎല്‍ എംഡി അഞ്ജും പര്‍വേസ് പറഞ്ഞു. യുവതി താഴേക്ക് ചാടിയത് കണ്ട ജീവനക്കാരന്‍ പെട്ടന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ചതാണ് അപകടം ഒഴിവാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

​സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com