ഉത്തര്‍പ്രദേശില്‍ സത് സംഗിനിടെ ദുരന്തം; തിക്കിലും തിരക്കിലും പെട്ട് 27 പേര്‍ മരിച്ചു

ഹഥ്‌റസിലെ മുഗള്‍ഗര്‍ഹി ഗ്രാമത്തിലാണ് സംഭവം. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
27, including 3 children, killed in stampede at religious event in UP's Hathras
തിക്കിലും തിരക്കിലും പെട്ട് 27 പേര്‍ മരിച്ചുവീഡിയോ ദൃശ്യം

ലഖ്‌നൗ: ഉത്തര്‍പ്രദേശ് ഹഥ്‌റസില്‍ തിക്കിലും തിരക്കിലും പെട്ട് 27 പേര്‍ മരിച്ചു. സത് സംഗിനിടെയാണ് അപകടം ഉണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഹഥ്‌റസിലെ മുഗള്‍ഗര്‍ഹി ഗ്രാമത്തിലാണ് സംഭവം. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

23 സ്ത്രീകളുടെയും മൂന്ന് കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി എഎസ്പി രാജേഷ് പറഞ്ഞു. സത്‌സംഗിനിടെയുണ്ടായ തിക്കിലും തിരക്കിലുമാണ് അപകടം ഉണ്ടായത്. പരിക്കേറ്റ നിരവധി പേര്‍ ചികിത്സയിലാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംഭവം അറിഞ്ഞ ഉടന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കാന്‍ നിര്‍ദേശിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

27, including 3 children, killed in stampede at religious event in UP's Hathras
'ചിലരുടെ വേദന മനസ്സിലാകും; നുണ പ്രചരിപ്പിച്ചിട്ടും അവര്‍ പരാജയപ്പെട്ടു; ജനം വിവേകത്തോടെ എടുത്ത തീരുമാനം'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com