വൈസ് ചാന്‍സലര്‍ ഇനി 'കുലഗുരു'; പേരുമാറ്റത്തിന് അംഗീകാരം നല്‍കി മധ്യപ്രദേശ് സര്‍ക്കാര്‍

രാജ്യത്തിന്റെ സംസ്‌കാരത്തെയും ഗുരുപരമ്പര സമ്പ്രദായത്തെയും സൂചിപ്പിക്കുന്നതാണ് പുതിയ പേരുമാറ്റമെന്ന് മുഖ്യമന്ത്രി മോഹന്‍ യാദവ് പറഞ്ഞു.
MP cabinet approves decision to address Vice Chancellor as 'Kulguru'
മധ്യപ്രദേശ് മന്ത്രിസഭാ യോഗംഎക്‌സ്‌

ഭോപ്പാല്‍: മധ്യപ്രദേശില്‍ വൈസ് ചാന്‍സലര്‍മാര്‍ ഇനി കുലഗുരു എന്നറിയപ്പെടും. പേരുമാറ്റത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. രാജ്യത്തിന്റെ സംസ്‌കാരത്തെയും ഗുരുപരമ്പര സമ്പ്രദായത്തെയും സൂചിപ്പിക്കുന്നതാണ് പേരുമാറ്റമെന്ന് മുഖ്യമന്ത്രി മോഹന്‍ യാദവ് പറഞ്ഞു.

തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് പേരുമാറ്റം ഐകകണ്‌ഠ്യേന അംഗീകരിച്ചത്. ഈ മാസം ഗുരുപൂര്‍ണിമ ആഘോഷിക്കുന്നതിനാല്‍ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരെ കുലഗുരു എന്ന് വിശേഷിപ്പിക്കാന്‍ തീരുമാനിച്ചതായും മറ്റ് ചില സംസ്ഥാനങ്ങളും ഈ പേരുമാറ്റത്തില്‍ താത്പര്യം പ്രകടിപ്പിച്ച് വിശദാംശങ്ങള്‍ തേടിയതായും മുഖ്യമന്ത്രി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗോവധം ലക്ഷ്യമിട്ട് പശുക്കളെ കടത്തുന്ന വാഹനങ്ങള്‍ കണ്ടുകെട്ടാന്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പലപ്പോഴും ഇത്തരത്തില്‍ പിടികൂടുന്ന വാഹനങ്ങള്‍ കോടതി വിട്ടയക്കുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തുകുഴല്‍ക്കിണര്‍ നിര്‍മിച്ചാല്‍ അത് മൂടാതെ ഇടുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൂട്ടികള്‍ വീണ് അപകടം ഉണ്ടാകുന്ന സാഹചര്യത്തിലാണ് തീരുമാനം.

MP cabinet approves decision to address Vice Chancellor as 'Kulguru'
രാഹുലിന്റെ 'ഹിന്ദു'പരാമര്‍ശം; സഭാരേഖകളില്‍ നിന്ന് നീക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com