എൽകെ അഡ്വാനി വീണ്ടും ആശുപത്രിയിൽ

ആരോ​ഗ്യ നില തൃപ്തികരമെന്നു അധികൃതർ
LK Advani
എല്‍കെ അഡ്വാനിഎക്‌സ്പ്രസ്‌

ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവ് എൽകെ അഡ്വാനിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹി അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.

ന്യൂറോളജി വിഭാ​ഗം ഡോക്ടർമാരാണ് അദ്ദേഹത്തെ പരിശോധിക്കുന്നത്. അദ്ദേഹത്തിന്റെ ആരോ​ഗ്യ നില തൃപ്തികരമാണെന്നും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

96 വയസുള്ള അദ്ദേഹത്തെ ദിവസങ്ങൾക്ക് മുൻപ് ദേഹാസ്വാസ്ഥ്യത്തെ തുടർന്നു ഡൽഹി എംയിസിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആരോ​ഗ്യം വീണ്ടെടുത്തതോടെ ആശുപത്രി വിട്ടു.

പിന്നാലെയാണ് ഇപ്പോൾ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

LK Advani
നീറ്റ് യുജി ചോദ്യപേപ്പര്‍ ക്രമക്കേട്; മുഖ്യസൂത്രധാരന്‍ സിബിഐ പിടിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com